• Sat. Nov 28th, 2026

24×7 Live News

Apdin News

500 മെഗാവാട്ട് അധിക വൈദ്യുതി അനുവദിക്കണം; കേന്ദ്രസഹായം തേടി കേരളം

Byadmin

Nov 28, 2026


ഡല്‍ഹി: സംസ്ഥാനത്തെ വര്‍ധിച്ചുവരുന്ന വൈദ്യുതി ആവശ്യങ്ങള്‍ പരിഗണിച്ച് 500 മെഗാവാട്ട് അധിക വൈദ്യുതി അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം. നിലവിലുള്ള 150 മെഗാവാട്ട് വിഹിതം 2027 മെയ് വരെ നീട്ടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. (Kerala seeks central assistance in electricity crisis)

വൈദ്യുതി മന്ത്രിമാരുടെ യോഗത്തിലാണ് സണ്ണി ജോസഫ് ഈ ആവശ്യമുന്നയിച്ചത്. ഊര്‍ജ മന്ത്രാലയത്തിന് മുമ്പാകെ അദ്ദേഹം നിവേദനവും സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിവരം. 2027 മെയ് 31 വരെ കേരളത്തിലെ പ്രതിസന്ധി പിടിച്ചുനിര്‍ത്താന്‍ 500 മെഗാവാട്ട് വൈദ്യുതിയെങ്കിലും അധികമായി വേണമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ബാറ്ററി എനര്‍ജി സ്റ്റോറേജ് പദ്ധതികള്‍ക്ക് 360 കോടി രൂപയുടെ സഹായവും കേരളം കേന്ദ്രത്തോട് തേടിയിട്ടുണ്ട്. 33,115 അങ്കണവാടികളെ ഊര്‍ജ്ജക്ഷമമാക്കാന്‍ ‘അങ്കണ്‍ ജ്യോതി’ക്ക് 1,024 കോടി രൂപ ആവശ്യപ്പെട്ടു. കെ.എസ്.ഇ.ബിയെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യണമെന്ന കേന്ദ്ര വ്യവസ്ഥ പിന്‍വലിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ് ആവശ്യപ്പെടുകയും ചെയ്തു.

By admin