• Thu. Jun 4th, 2026

24×7 Live News

Apdin News

61-ാം വയസിൽ മൂന്നാം വിവാഹത്തിന് ഒരുങ്ങി ആമിർ ഖാൻ

Byadmin

Jun 4, 2026


ന‍്യൂഡൽഹി: തന്‍റെ 61ാം വയസിൽ മൂന്നാം വിവാഹത്തിനൊരുങ്ങി ബോളിവുഡ് താരം ആമിർ ഖാൻ. പ്രണയിനിയായ ഗൗരി സ്പ്രാറ്റ് ആണ് വധു. ജൂലൈ അഞ്ചിന് ഇരുവരും വിവാഹിതരാകുമെന്നാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങിൽ പങ്കെടുക്കുക. ഏറെനാളുകളായി ഇരുവരും പ്രണയത്തിലാണ്. കഴിഞ്ഞ വർഷം തന്‍റെ 60ാം പിറന്നാൾ ദിനത്തിലായിരുന്നു പ്രണയിനിയെ എല്ലാവർക്കും താരം പരിചയപ്പെടുത്തിയത്.

25 വർഷം മുൻപാണ് ഗൗരിയെ പരിചയപ്പെടുന്നതെന്നും പിന്നീട് രണ്ടു വർഷം മുൻപ് വീണ്ടും കണ്ടുമുട്ടിയെന്നും അന്ന് ആമിർ പറഞ്ഞിരുന്നു. ഗൗരി ബംഗളൂരു സ്വദേശിയാണ്. ഗൗരിയുടെ അമ്മ തമിഴ് വംശജയും അച്ഛൻ ഐറിഷ് വംശജനുമാണ്. ആറ് വയസുള്ള ഒരു മകനുമുണ്ട്. ബംഗളൂരുവിൽ ഒരു സലൂൺ നടത്തുന്നുണ്ട്. നിലവിൽ ആമിറിന്‍റെ പ്രൊഡക്ഷൻ കമ്പനിയുമായി ചേർന്ന് പ്രവർത്തിക്കുന്നു.

1986ൽ റീന ദത്തയുമായി ആയിരുന്നു ആമിറിന്‍റെ ആദ്യ വിവാഹം. ഇരുവർക്കും ജുനൈദ്, ഇറ എന്നീ രണ്ടു മക്കളുമുണ്ട്. വേർപിരിഞ്ഞതിനു ശേഷം 2001 മുതൽ കിരൺ റാവുവുമായി പരിചയത്തിലായി. 2005ൽ ഇരുവരും വിവാഹിതരായി. ആസാദ് എന്നൊരു മകനുണ്ട്. 2021ൽ ഇരുവരും പിരിഞ്ഞു.

By admin