
പത്തനംതിട്ട : അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം. മണക്കാല അന്തിച്ചിറ തുവയൂര്‍ വടക്ക് കോട്ടൂര്‍ ഭഗവതി ക്ഷേത്രത്തില്‍ ഇന്ന് രാവിലെ മേല്‍ശാന്തി വിനീഷ് എത്തിയപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്.
ഓഫീസ് മുറിയുടെ വാതില്‍ തുറന്ന് കിടന്നിരുന്നു. ഓഫീസിലുണ്ടായിരുന്ന സ്വര്‍ണവും പണവുമടക്കം മോഷ്ടാക്കള്‍ അപഹരിച്ചു. ഭക്തര്‍ വഴിപാടായി സമര്‍പ്പിച്ച ഏട്ട് സ്വര്‍ണ താലികള്‍, പണം, എന്നിവ കവര്‍ന്നിട്ടുണ്ട്. മോഷ്ടാക്കള്‍ 11 കാണിക്ക വഞ്ചികള്‍ കുത്തി തുറന്ന് പണം അപഹരിച്ചു.
സിസിടിവി ക്യാമറയുടെ രണ്ട് ഡിവിആറുകളും മോഷ്ടിക്കപ്പെട്ടു. അതേസമയം, മോഷ്ടാക്കള്‍ ശ്രീകോവിലിനുള്ളില്‍ കടന്നിട്ടില്ലെന്ന് ക്ഷേത്രം അധികൃതര്‍ പറഞ്ഞു. ക്ഷേത്രഭാരവാഹികളുടെ പരാതി പ്രകാരം അടൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.