• Wed. Nov 18th, 2026

24×7 Live News

Apdin News

അദ്ദേഹത്തിന് പകരം മറ്റൊരാളെ കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണ്: ഗ്രീസ്മാൻ

Byadmin

Nov 18, 2026


ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നുമുള്ള വിരമിക്കൽ തന്നെ വിഷമിപ്പിച്ചുവെന്ന് മുൻ ഫ്രഞ്ച് താരം അന്റോയിൻ ഗ്രീസ്മാൻ. റൊണാൾഡോക്ക് പകരം മറ്റൊരു താരത്തെ കണ്ടുപിടിക്കുക ബുദ്ധിമുട്ടാണെന്നും ഗ്രീസ്മാൻ ചൂണ്ടിക്കാട്ടി.

”ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിരമിക്കൽ എന്നെ ഏറെ വിഷമിപ്പിച്ചു. അദ്ദേഹം ഒരു ഇതിഹാസമാണ്. കഠിനാധ്വാനം ചെയ്യുന്നതിലും ഗോളുകൾ നേടുന്നതിലും വിജയിക്കുന്നതിലും അദ്ദേഹം ഒരു യന്ത്രത്തെ പോലെയാണ്. അദ്ദേഹത്തിനെതിരെ കളിക്കുന്നത് ഞാൻ ഒരുപാട് ആസ്വദിച്ചിട്ടുണ്ട്. പോർച്ചുഗലിനായി അദ്ദേഹം നേടിയ വിജയങ്ങൾ എന്നും ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന് പകരം മറ്റൊരാളെ കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണ്” എ.എസിലൂടെ പറഞ്ഞു.

അടുത്തിടെയാണ് റൊണാൾഡോ ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. പോർച്ചുഗലിനായി 2003ൽ അരങ്ങേറ്റം കുറിച്ച റൊണാൾഡോ 234 മത്സരങ്ങളിൽ നിന്നും 146 ഗോളുകളാണ് നേടിയത്.

അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും റൊണാൾഡോയാണ്. പോർച്ചുഗലിനൊപ്പം രണ്ട് യുവേഫ നേഷൻസ് ലീഗ്, ഒരു യൂറോ കപ്പ് എന്നീ കിരീടങ്ങൾ റൊണാൾഡോ നേടിയിട്ടുണ്ട്. പോർച്ചുഗലിൽ നിന്നും പടിയിറങ്ങിയെങ്കിലും റൊണാൾഡോ ക്ലബ് ഫുട്ബോളിൽ തുടരും.







By admin