ന്യൂയോര്‍ക്ക്: മെയ് മാസത്തിൽ അമേരിക്കയിൽ ഉടനീളം ഷോയുമായി എത്തുന്ന അനു സിത്താര ആൻഡ് ടീം അമേരിക്കയിൽ എത്തിച്ചേർന്നു. ഷോയുടെ റിഹേഴ്സൽ കണ്ടവർ ഒരേസ്വരത്തിൽ പറയുന്നു ഈ ഷോ വൻപിച്ച വിജയമായിരിക്കുമെന്ന്. അതുല്യ പ്രകടനങ്ങളിലൂടെ മായാജാലം സൃഷ്‌ടിക്കുന്ന കുറെ കലാകാരന്മാരും കാലകാരികളുമായാണ് പ്രസിദ്ധസിനിമാതാരം അനു സിത്താര അമേരിക്കയിൽ എത്തിയത്.
ഈ ഒരു മാസക്കാലം അമേരിക്കയിൽ ഉടനീളം സ്റ്റേജ് ഷോകൾ കാഴ്ച വെക്കുന്നതിന്റെ ഭാഗമായി ഈ ശനിയാഴ്ച (മെയ് 2) ന്യൂ ജേഴ്സിയിലും (408 Getty Ave , Patterson ) മെയ് 3ന് റോക്‌ലാൻഡ് കൗണ്ടി ക്നാനായ സെന്ററിലും(400 Willow Grove Road ,Stony Point), മെയ് 8, വെള്ളിയാഴ്ച ഫിലാഡൽഫിയയിലും (10100 Jamison Ave ,Philadelphia )മെയ് 10 ഞായറാഴ്ച ന്യൂ യോർക്ക് സെന്റ് വിൻസെന്റ് ഡി പോൾ ചർച് ഓഡിറ്റോറിയം (1500 De Paul Street, Elmont)മെയ് 16ന് ഹ്യൂസ്റ്റണിൽ സെന്റ് ജോസഫ് ഹാൾ (303 Present Street ,Missouri City ), മെയ് 23ന് തമ്പായിലും (2620 Washington Road ,Valrico ) പരിപാടികൾ അവതരിപ്പിക്കും.
സ്‌കൂള്‍ കലോല്‍സവ വേദികളിലൂടെ ശ്രദ്ധിക്കപ്പെട്ട നര്‍ത്തകിയായി സിനിമയിലെത്തിയ നടി അനു സിത്താര, ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന മോഡലും ടെലിവിഷന്‍ അവതാരകയും നടിയുമായ ആര്യ, അനുഗ്രഹീത ഗായകന്‍ വിപിന്‍ സേവ്യര്‍, ജൂനിയർ വാനമ്പാടി എന്നറിയപ്പെടുന്ന കാർത്തിക ടെലിവിഷന്‍ ഷോകളിലൂടെ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്ന മിമിക്രി കലാകാരന്‍ രാജേഷ് അടിമാലി, എന്നിവര്‍ക്കൊപ്പം സുനുല്‍ പാറയ്‌ക്കല്‍, അഖില്‍ കവലിയൂര്‍, റോണി റാഫേല്‍, ജസ്റ്റിന്‍ പോള്‍ തുടങ്ങിയവരും അണിനിരക്കുന്ന മെഗാ ഷോ ആണ് ‘സിനി ഫ്യൂഷന്‍-2026’.