• Mon. Aug 31st, 2026

24×7 Live News

Apdin News

‘അവനവൻകടമ്പ’ പുരസ്‌കാരം പ്രമോദ് വെളിയനാടിന്

Byadmin

Aug 31, 2026



കാവാലം: നാടകാചാര്യൻ കാവാലം നാരായണപ്പണിക്കരുടെ സ്മരണയ്‌ക്കായി കാവാലം സംസ്കൃതി ഏർപ്പെടുത്തിയ മികച്ച കലാകാരനുള്ള അഞ്ചാമത് ‘അവനവൻകടമ്പ’ പുരസ്കാരത്തിന് സിനിമാ-നാടക നടൻ പ്രമോദ് വെളിയനാട് അർഹനായി. അഭിനയരംഗത്തെ ശ്രദ്ധേയമായ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്.

ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. സെപ്റ്റംബർ 27ന് വൈകിട്ട് കാവാലം സൺ സ്കൂളിന് സമീപത്തെ കാവാലം നാരായണപ്പണിക്കർ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിൽ
നടക്കുന്ന ചടങ്ങിൽ പ്രശസ്ത സിനിമാ സംവിധായകൻ ജോഷി മാത്യു പുരസ്കാരം സമ്മാനിക്കുമെന്ന് കാവാലം സംസ്കൃതി ജനറൽ സെക്രട്ടറി കാവാലം സജീവനും കാവാലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോജോ ആന്റണിയും അറിയിച്ചു.

കാവാലം നാരായണപ്പണിക്കരുടെ നാടകസങ്കൽപ്പങ്ങളും കലാദർശനങ്ങളും പുതുതലമുറയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി വിവിധ കലാ-സാംസ്കാരിക പരിപാടികളോടെയാണ് പുരസ്കാരദാന ചടങ്ങ് സംഘടിപ്പിക്കുന്നത്. ‘പൊലി പൊലിക’ എന്ന പേരിലാണ് ചടങ്ങ് നടക്കുന്നത്.

കാവാലം സംസ്കൃതിയുടെ നേതൃത്വത്തിൽ കാവാലം ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ സൺ സ്‌കൂളിന്റെയും വിവിധ സാംസ്കാരിക സംഘടനകളുടെയും കൂട്ടായ്‌മയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

By admin