• Thu. Nov 12th, 2026

24×7 Live News

Apdin News

അവനിൽ നിന്നും 300 റൺസും 15 വിക്കറ്റുകളും പഞ്ചാബിന് പ്രതീക്ഷിക്കാം: മുൻ ഇന്ത്യൻ താരം

Byadmin

Nov 12, 2026


ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസ് വിട്ട് പഞ്ചാബ് കിങ്സിലെത്തി. പകരം പേസർ അർഷ്ദീപ് സിംഗ് മുംബൈയിലേക്ക് ചേക്കേറി. ഈ ഡീൽ പഞ്ചാബിന് വലിയ നേട്ടമാണെന്ന് മുൻ ഇന്ത്യൻ താരം സദഗോപൻ രമേശ് അഭിപ്രായപ്പെട്ടു. ഹാർദിക് മികച്ച താരമാണെങ്കിലും ക്യാപ്റ്റൻസിയിൽ മികച്ചതല്ലെന്നും സദഗോപൻ രമേശ് ചൂണ്ടിക്കാട്ടി.

“ഇത് മികച്ച ഒരു തീരുമാനമാണ് കാരണം രണ്ട് പേരും മികച്ച ക്രിക്കറ്റ് താരങ്ങളാണ്. ഹർദിക്കിന്റെ കാര്യത്തിൽ ഫിറ്റ്നസ് മാത്രമാണ് പ്രധാന പ്രശ്നം. പൂർണ ഫിറ്റ്നസിൽ ആണെങ്കിൽ അദ്ദേഹം അസാധാരണ പ്രകടനം കാഴ്ചവെക്കും. ഹർദിക്കിനെ മികച്ച ഒരു താരമായാണ് ഞാൻ കരുതുന്നത്. എന്നാൽ ക്യാപ്റ്റനെന്ന നിലയിൽ അത്ര മികച്ചതായി തോന്നിയിട്ടില്ല.

അതിനാൽ ക്യാപ്റ്റന്റെ ചുമതലയില്ലാതെ ഒരു താരമായി മാത്രം അദ്ദേഹം പഞ്ചാബിൽ എത്തുന്നത് വലിയ നേട്ടമാണ്. ഹർദിക് ഫിറ്റ്നസിൽ ആണെങ്കിൽ പഞ്ചാബിന് വലിയ കരുത്താകും. രണ്ടു താരങ്ങളും പൂർണ്ണ ഫിറ്റ്നസ്സിലാണെന്ന് കരുതിയാലും ഞാൻ മുൻതൂക്കം നൽകുന്നത് പഞ്ചാബിനാണ്.

കാരണം ഫിറ്റ്നസുഉള്ള ഹാർദിക് പാണ്ഡ്യയുടെ മികവ് വളരെ വലുതാണ്. ഇപ്പോൾ ക്യാപ്റ്റൻസി സമ്മർദ്ദം ഇല്ലാത്തതിനാൽ അദ്ദേഹത്തിൽ നിന്നും 300 റൺസ് 15 വിക്കറ്റുകളും പഞ്ചാബിന് പ്രതീക്ഷിക്കാം” മുൻ ഇന്ത്യൻ താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പറഞ്ഞു.







By admin