• Sun. Nov 22nd, 2026

24×7 Live News

Apdin News

അവനെ ലോകകപ്പിൽ കളിപ്പിക്കാൻ പോവുന്നില്ല: അശ്വിൻ

Byadmin

Nov 22, 2026


ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റിൽ നിന്നും ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിനെ ഒഴിവാക്കിയതിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. മുഹമ്മദ് സിറാജിനെ വരാനിരിക്കുന്ന ഏകദിന ലോകകപ്പിൽ കളിപ്പിക്കാൻ സാധ്യതയില്ലെന്നും ഈ കാര്യങ്ങളെല്ലാം ഒരു മാസം മുമ്പ് തന്നെ തീരുമാനിക്കപ്പെട്ടിരുന്നുവെന്നുമാണ് അശ്വിൻ ചൂണ്ടിക്കാട്ടിയത്

”ഇതൊരു ട്രെയിലർ മാത്രമാണ്. മുഹമ്മദ് സിറാജിനെ അവർ അടുത്ത ഏകദിന ലോകകപ്പിൽ കളിപ്പിക്കാൻ പോവുന്നില്ല. വെല്ലിംഗ്ടൺ ടെസ്റ്റിൽ സിറാജിനെ കളിപ്പിക്കാതിരുന്നത് പെട്ടെന്നെടുത്ത തീരുമാനമല്ല. ഒരു മാസം മുമ്പ് തന്നെ കാര്യങ്ങൾ തീരുമാനിക്കപ്പെട്ടിരുന്നു. എന്ത് കൊണ്ടാണ് അദ്ദേഹത്തെ ഏകദിന പരമ്പരയിൽ കളിപ്പിക്കാതിരുന്നത്..?

നിങ്ങളാരും ആശ്ചര്യപ്പെടേണ്ടതില്ല- ഇതൊരു ട്രെയിലർ മാത്രമാണ്. അടുത്ത ഏകദിന ലോകകപ്പ് സംഘത്തിൽ സിറാജുണ്ടാവില്ല. ബുംറക്കൊപ്പം ഉറപ്പായും ഇന്ത്യൻ ടീമിൽ വേണ്ട സീമറാണ് സിറാജ്. ബുംറക്കൊപ്പം സിറാജിന്റെ പേരെഴുതുക. എന്നിട്ട് അടുത്ത സ്ഥാനം ആർക്കെന്ന് ചർച്ച ചെയ്യുക” അശ്വിൻ പറഞ്ഞു.

ന്യൂസിലാൻഡിലെയുള്ള ഏകദിന പരമ്പരയിൽ ഒരു മത്സരത്തിൽ മാത്രമാണ് സിറാജിന് അവസരം ലഭിച്ചത്. പരമ്പരയിൽ അവസാന മത്സരത്തിൽ സിറാജ് ഇന്ത്യൻ നിരയിൽ ഉണ്ടായത്. അവസാന മത്സരത്തിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയാണ് സിറാജ് തിളങ്ങിയത്. പ്ലെയിങ് ഇലവനിൽ തിരിച്ചെത്തിയ താരം ന്യൂ ബോളിൽ കൃത്യമായ നിയന്ത്രം വരുത്തി ഡോട്ട് ബോളുകൾ എറിഞ്ഞുകൊണ്ട് എതിരാളികളെ സമ്മർദ്ദത്തിലാക്കി.

സിറാജിന്റെ പന്തുകൾ കിവികളെ കടുത്ത വെല്ലുവിളിയിലാക്കി. ഫിൻ അലനെയും ടിം സൈഫർട്ടിനെയും പുറത്താക്കിയാണ് സിറാജ് കരുത്തുതെളിയിച്ചത്. ന്യൂസിലാൻഡ് അവസരം ലഭിച്ച ആദ്യ മത്സരത്തിൽ തന്നെ തന്റെ സ്ഥാനം ബെഞ്ചിൽ അല്ലെന്ന് മാനേജ്മെന്റിനോട് വിളിച്ചുപറയുന്നതായിരുന്നു സിറാജിന്റെ പ്രകടനം.







By admin