• Sun. Nov 22nd, 2026

24×7 Live News

Apdin News

ദുർമന്ത്രവാദവും കറുത്തച്ചനൂട്ട് ആചാരവും : ഭീതിയും ദുരൂഹതയും സൃഷ്ടിച്ച് കൊണ്ട് മായൻ ട്രെയിലർ എത്തി

Byadmin

Nov 22, 2026



കൊച്ചി : ഭീതിയും ദുരൂഹതകളും നിറഞ്ഞ രംഗങ്ങളിലൂടെ മായൻ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ എത്തി. മാജിക്ക് മൂണിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ജിതിൻ കെ ജോസ് ആണ്. കളങ്കാവൽ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ സംവിധാന രംഗത്ത് തന്റെ കയ്യൊപ്പ് പതിച്ച സംവിധായകനാണ് ജിതിൻ കെ ജോസ്. തന്റെ രണ്ടാമത്തെ ചിത്രമായ മായനിലും തന്റെ മികവ് പ്രകടിപ്പിക്കുവാൻ ഈ സംവിധായകന് സാധിച്ചിരിക്കുന്നു എന്നാണ് ട്രെയിലർ ഉൾപ്പെടെ ഈ ചിത്രത്തിന്റേതായി എത്തിയിട്ടുള്ള അപ്ഡേഷനുകളിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞത്.
ഡിസംബർ മൂന്നിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നതിന്റെ ഭാഗമായിട്ടാണ് ട്രെയിലർ പ്രകാശനം ചെയ്തിരിക്കുന്നത്.

ട്രെയിലറിലെ ചില ഭാഗങ്ങൾ നമുക്കൊന്നു ശ്രദ്ധിക്കാം.

> “അന്നാമ്മച്ചേടത്തി അവസാനം ഒക്കെ എത്തിയപ്പോൾ എന്നോട് നേര് പറഞ്ഞിട്ടുണ്ട്. അവര് ശരിക്കും നെല്ലിപ്പുരയിൽ നിന്നും വന്നവരാണ്.”

> “നെല്ലിപ്പുര എന്ന സ്ഥലത്തേക്ക് പോലീസുകാരാരും പോകാറില്ല. ഇതിനു മുന്നേ രണ്ടു മൂന്നു പേരു പോയിരുന്നു, അവരാരും ജീവനോടെയല്ല തിരിച്ചു വന്നത്.”

> “കെട്ട ശക്തികളെ വച്ച് ആരാധിക്കുന്നവരാണ് ഇവിടെയുള്ളവരെല്ലാം.”

> “ഈ പെൺകൊച്ച് ശരിക്കും ഉള്ളതാണോ? അതിനവൾ മരിച്ചെന്നാരാ പറഞ്ഞെ?”

> “ഇതിലെന്തൊക്കെയോ നടക്കുന്നുണ്ട് സാർ…”

ട്രെയിലറിലെ ചില സുപ്രധാനമായ രംഗങ്ങളാണിത്. ഇത് ശ്രദ്ധിച്ചാൽ ചിത്രത്തിന്റെ ഏകദേശ രൂപം വ്യക്തമാകും. ചില അദൃശ്യ ശക്തികളുടെ സ്വാധീനവും, ദുരൂഹതകളും പ്രേക്ഷകരെ ആകെ വിസ്മയിപ്പിക്കുവാൻ പോന്നതാണ്.
കേരളത്തിലെ പുരാതനമായ ചില ക്രൈസ്തവ കുടുംബങ്ങളുമായി ബന്ധപ്പെട്ട കറുത്തച്ചനൂട്ട് എന്ന ദുർമന്ത്രവാദ ആചാരവും ചിത്രത്തിന്റെ പ്രമേയത്തിന്റെ പ്രധാന ഘടകമാണെന്ന് പറയപ്പെടുന്നു.

ചിത്രത്തിലെ നിഗൂഢതകൾ രാജ്യത്തിനപ്പുറത്തേക്കും വ്യാപിക്കുന്നു എന്നാണ് ചിത്രത്തിലൂടെ സമർത്ഥിക്കുന്നത്.
സത്യവും മിഥ്യയും കോർത്തിണക്കി, വിപരീത ആരാധനാക്രമങ്ങളെ പിന്തുടരുന്ന ഒരു സമൂഹത്തിന്റെ കഥയാണ് ഈ ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത്.
ഹൊററും, ആക്ഷനും, വയലൻസും, ഇമോഷണൽ ഡ്രാമയുമൊക്കെ കോർത്തിണക്കിയ ഫാന്റസി ഹൊറർ ത്രില്ലറായിരിക്കും ഈ ചിത്രം.

പ്രമോഷന്റെ ഭാഗമായി പുറത്തുവിട്ട ഈ ട്രെയിലർ സമൂഹ മാധ്യമങ്ങളിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. ജയസൂര്യയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നൈലാ ഉഷ, വിജയ് ബാബു, അർഷാ ബൈജു, നിരഞ്ജനാ അതൂൽ, ജിബിൻ ഗോപിനാഥ്, മുബിൻ എം. റാഫി, വൈഷ്ണവി എന്നിവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ റാഫിയും സംവിധായകൻ ജിതിൻ കെ ജോസും ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം – മുജീബ് മജീദ്
ഛായാഗ്രഹണം – ഫൈസൽ അലി
എഡിറ്റിംഗ് – പ്രവീൺ കുമാർ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – രോഹിത് ആർ നായർ
കലാ സംവിധാനം – സുനിൽ ദാസ്
മേക്കപ്പ് – അമൽ ചന്ദൻ
കോസ്റ്റ്യും ഡിസൈൻ – സമീരാ സനീഷ്
സ്റ്റിൽസ് – സിനറ്റ് സേവ്യർ
ചീഫ് അസോസിയേറ്റ് ഡയറക്ടർ – വി ബോസ്
പ്രൊഡക്ഷൻ മാനേജർ – പീറ്റർ അർത്തുങ്കൽ
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – എബി ബെന്നി
പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ
പ്രൊഡക്ഷൻ – കിരൺ കാന്ത്
ഡിസംബർ മൂന്നിന് സെഞ്ച്വറി പിക്ചേഴ്സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

By admin