• Sun. Nov 22nd, 2026

24×7 Live News

Apdin News

ഭാരതത്തിന്റെ വളർച്ചയിൽഇ പേടിച്ച് ചൈന; പ്രതിരോധിക്കാൻ പാകിസ്ഥാനെയും സമുദ്രമേഖലയെയും ഉപയോഗിക്കുന്നുവെന്ന് യുഎസ് റിപ്പോർട്ട്

Byadmin

Nov 22, 2026



വാഷിംഗ്ടൺ: ഭാരതത്തിൻെ ആഗോള വളർച്ചയിൽ വിറളിപൂണ്ടചൈന, ഇത് വെല്ലുവിളിയായിക്കണ്ട് പാകിസ്ഥാൻ സഹായത്തിൽ പ്രതിരോധിക്കുന്നുവെന്ന് യുഎസ് കോൺഗ്രഷണൽ റിപ്പോർട്ട്. ഭാരത മുന്നേറ്റത്തെ തടയാൻ അതിർത്തിയിലെ സൈനിക സമ്മർദ്ദത്തിന് പുറമെ സാമ്പത്തിക ഉപരോധങ്ങളും സമുദ്രമേഖലയിലെ സ്വാധീനം വർദ്ധിപ്പിക്കലും ചൈന ആയുധമാക്കുന്നുണ്ടെന്ന് ‘യുഎസ്-ചൈന ഇക്കണോമിക് ആൻഡ് സെക്യൂരിറ്റി റിവ്യൂ കമ്മീഷൻ’ (യുഎസ്സിസി) വാർഷിക റിപ്പോർട്ടിൽ പറയുന്നു. മേഖലയിലെ അധികാര കാര്യങ്ങൾ നിർണ്ണയിക്കുന്നതിൽ ഭാരതം നിർണ്ണായക ശക്തിയായി മാറിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഓപ്പറേഷൻ സിന്ദൂർ

ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ 2025 മെയ് മാസത്തിൽ ഭാരതം നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നടപടിക്കിടെ പാകിസ്ഥാന് ചൈന നൽകിയ പിന്തുണ റിപ്പോർട്ടിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്. നേരിട്ട് യുദ്ധമുഖത്തിറങ്ങാതെ പ്രതിസന്ധി ഘട്ടങ്ങളിൽ പാകിസ്ഥാനെ സഹായിക്കാൻ ചൈനയ്‌ക്ക് സാധിക്കുമെന്ന് ഈ സംഭവം തെളിയിച്ചു. ഇസ്ലാമാബാദുമായി ബീജിംഗ് വളർത്തിയെടുക്കുന്ന സൈനിക പങ്കാളിത്തം, ഭാവിയിൽ ഒരേസമയം രണ്ട് അതിർത്തികളിലും വെല്ലുവിളി നേരിടേണ്ട സാഹചര്യത്തിലേക്ക് ഭാരതത്തെ നയിച്ചേക്കാമെന്നും റിംപ്പാർട്ട് മുന്നറിയിപ്പ് നൽകുന്നു.

ചൈനയെ ഭയപ്പെടുത്തുന്ന ഭാരത കരുത്ത്

ചൈനയുമായുള്ള ദീർഘകാല ശക്തിസന്തുലിതാവസ്ഥയിൽ നിർണ്ണായക സ്വാധീനം ചെലുത്താൻ ശേഷിയുള്ള ജനസംഖ്യാപരവും സാമ്പത്തികവും സൈനികവും ഭൂമിശാസ്ത്രപരവുമായ ഘടകങ്ങൾ ഒത്തിണങ്ങിയ രാജ്യമാണ് ഭാരതമെന്നാണ് റിേപ്പാർട്ടിൽ. ഭാരതത്തിന്റെ മേൽക്കൈകൾ റിപ്പോർട്ടിൽ ഇങ്ങനെ വിവരിക്കുന്നു:

– ജനസംഖ്യയിൽ ലോകത്ത് ഏറ്റവും വലുതും ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രവും എന്ന പദവി.

– അണ്വായുധ ശേഷിയും ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തികളിലൊന്നെന്ന കരുത്തും.

– ചൈനയുടെ ഊർജ്ജ-വ്യാപാര പാതകൾ കടന്നുപോകുന്ന സമുദ്രമേഖലയിലെ ഭാരതത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനം.

-ചൈനയുമായുള്ള 2,100 മൈൽ നീളമുള്ള തർക്ക അതിർത്തി.

എന്നാൽ വലിയ നേട്ടം, സ്വന്തം തന്ത്രങ്ങൾക്കും താൽപ്പര്യങ്ങൾക്കും ‘നയതന്ത്ര സ്വയംഭരണാധികാരത്തിനും’ മുൻഗണന നൽകുന്ന രാജ്യമാണ് ഭാരതമെന്നും, അമേരിക്കയുടെ എല്ലാ താൽപ്പര്യങ്ങളോടും ഭാരതം പൂർണ്ണമായി യോജിക്കണമെന്നില്ലെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.

– ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനാ നീക്കങ്ങൾ

ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് നാവിക-നിരീക്ഷണ കപ്പലുകളുടെ സാന്നിധ്യം വർദ്ധിക്കുന്നത് മേഖലയിൽ ഭാരതത്തിന്റെ പരമ്പരാഗത മേൽക്കൈയ്‌ക്ക് വെല്ലുവിളിയാകുന്നുണ്ട് എന്ന് റിപ്പോർട്ടിൽ പറയുന്നു. ദീർഘകാല നാവിക വിന്യാസങ്ങൾക്കായി ചൈന അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയാണെന്നും റിപ്പോർട്ട് മുന്നറിയിപ്പുനൽകുന്നുണ്ട്.

ഈ സാഹചര്യത്തിൽ ചൈനയുടെ സമ്മർദ്ദങ്ങളെ ചെറുക്കാൻ ഭാരത-യുഎസ് സഹകരണം കൂടുതൽ ശക്തമാക്കണമെന്ന് കമ്മീഷൻ ശുപാർശ ചെയ്യുന്നു:

– രഹസ്യാന്വേഷണം, സമുദ്ര സുരക്ഷ, ഉൽപ്പാദന മേഖല എന്നിവയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ആഴത്തിലാക്കുക.
– ഇന്ത്യൻ മഹാസമുദ്രത്തിലെ സമുദ്രാന്തർഭാഗത്തെയും ഉപരിതലത്തിലെയും നിരീക്ഷണം ശക്തമാക്കാൻ ഇന്ത്യൻ സേനയുമായി ചേർന്ന് പ്രവർത്തിക്കാൻ യുഎസ് പ്രതിരോധ സെക്രട്ടറിക്കും സൈനിക മേധാവിക്കും കോൺഗ്രസ് നിർദ്ദേശം നൽകുക.
– കേവലം സൈനികാഭ്യാസങ്ങൾക്കപ്പുറം, ചൈനീസ് നാവികസേനയുടെ നീക്കങ്ങൾ സംയുക്തമായി നിരീക്ഷിക്കുന്നതിനും വിവരങ്ങൾ കൈമാറുന്നതിനുമുള്ള സ്ഥിരം സംവിധാനം രൂപീകരിക്കുക.

ചൈനീസ് ഉൽപ്പാദന-വിതരണ ശൃംഖലകൾക്ക് ശക്തമായ ബദലായി മാറാൻ ഭാരതത്തിന് സാധിക്കുമെന്നും, ശക്തമായ ഭാരതം ഏഷ്യയിലെ അധികാര സന്തുലിതാവസ്ഥയ്‌ക്ക് അനിവാര്യമാണെന്നും റിപ്പോർട്ട് അടിവരയിടുന്നു.

By admin