• Sun. Nov 22nd, 2026

24×7 Live News

Apdin News

കിവീസ് ഇതിഹാസത്തെ വീഴ്ത്തി; സിക്സർ കുതിപ്പിൽ ചരിത്രം കുറിച്ച് പന്ത്!

Byadmin

Nov 22, 2026


ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം കളി ഇന്ത്യയുടെ പൂർണ്ണ ആധിപത്യത്തിൽ മുന്നേറുന്നു. ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 720 റൺസെന്ന കൂറ്റൻ സ്കോറിൽ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തു. ആദ്യ ഇന്നിംഗ്‌സിൽ 368 റൺസിന് പുറത്തായ ന്യൂസിലൻഡ്, രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ച് മൂന്നാം സെക്ഷനിൽ 2 വിക്കറ്റ് നഷ്ടത്തിൽ 88- റൺസ് എന്ന നിലയിലാണ്.

കെ.എൽ. രാഹുലിന്റെയും ഋഷഭ് പന്തിന്റെയും തകർപ്പൻ സെഞ്ച്വറികളാണ് ഇന്ത്യൻ ഇന്നിംഗ്‌സിന് കരുത്തായത്. 290 പന്തിൽ 136 റൺസെടുത്താണ് രാഹുൽ പുറത്തായത്. 153 പന്തിൽ ആറ് സിക്സും 10 ഫോറുമടക്കം 128 റൺസാണ് പന്ത് അടിച്ചുകൂട്ടിയത്; കരിയറിലെ ഒമ്പതാം ടെസ്റ്റ് സെഞ്ച്വറിയാണിത്.

സിക്സർ വേട്ടയിൽ മക്കല്ലത്തെ വീഴ്ത്തി

ഈ സെഞ്ച്വറി ഇന്നിംഗ്‌സോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരങ്ങളുടെ പട്ടികയിൽ പന്ത് രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. മുൻ ന്യൂസിലൻഡ് താരം ബ്രണ്ടൻ മക്കല്ലത്തിന്റെ (107 സിക്സറുകൾ) റെക്കോർഡാണ് 108 സിക്സറുകൾ തികച്ച് പന്ത് മറികടന്നത്. നിലവിൽ 138 സിക്സറുകളുമായി ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സാണ് പട്ടികയിൽ ഒന്നാമത്.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരങ്ങള്‍

താരം, സിക്‌സുകള്‍ എന്ന ക്രമത്തില്‍

ബെന്‍ സ്റ്റോക്‌സ് (ഇംഗ്ലണ്ട്) – 138

റിഷബ് പന്ത് (ഇന്ത്യ) – 108*

ബ്രണ്ടന്‍ മക്കല്ലം (ഇംഗ്ലണ്ട്) – 107

ആദം ഗില്‍ക്രിസ്റ്റ് (ഓസ്‌ട്രേലിയ) – 100

ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്) – 98

ടിം സൗത്തി (ന്യൂസിലാന്‍ഡ്) – 98

ജാക്വസ് കാലിസ് (സൗത്ത് ആഫ്രിക്ക) – 97

വിരേന്ദര്‍ സെവാഗ് (ഇന്ത്യ) – 91

‘സേന’ രാജ്യങ്ങളിലെ എലൈറ്റ് പട്ടികയിൽ

നാല് ‘സേന’ (SENA – ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഓസ്‌ട്രേലിയ) രാജ്യങ്ങളിലും ടെസ്റ്റ് സെഞ്ച്വറി നേടുന്ന അപൂർവ നേട്ടവും പന്ത് സ്വന്തമാക്കി. സച്ചിൻ ടെണ്ടുൽക്കർ, മുഹമ്മദ് അസ്ഹറുദ്ദീൻ, രാഹുൽ ദ്രാവിഡ്, വിരാട് കോഹ്‌ലി, കെ.എൽ. രാഹുൽ എന്നിവരടങ്ങുന്ന എലൈറ്റ് ഇന്ത്യൻ താരങ്ങളുടെ നിരയിലേക്കാണ് പന്തിന്റെ കടന്നുവരവ്.

രാഹുലിന്റെയും പന്തിന്റെയും സെഞ്ച്വറികൾക്ക് പുറമെ മറ്റ് ബാറ്റർമാരും വലിയ സ്കോറിലേക്ക് മികച്ച പിന്തുണ നൽകി:

ദേവ്ദത്ത് പടിക്കൽ: 80 റൺസ്

ധ്രുവ് ജുറെൽ: 78 റൺസ്

അൻശുൽ കംബോജ്: 38 റൺസ്

വാഷിംഗ്ടൺ സുന്ദർ: 24 റൺസ്

ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്യുന്നതിന് മുമ്പ് ഇന്ത്യൻ സ്കോർ കുതിച്ചുയരുന്നതിൽ ഈ പ്രകടനങ്ങൾ നിർണായകമായി.







By admin