• Sun. Nov 22nd, 2026

24×7 Live News

Apdin News

3000ത്തിലെ ആദ്യ താരം; ചരിത്രനേട്ടം സ്വന്തമാക്കി ശുഭ്മാൻ ഗിൽ

Byadmin

Nov 22, 2026


വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. ടൂർണമെന്റിൽ 3000 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ താരമായയാണ് ഗിൽ റെക്കോർഡിട്ടത്. ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ മത്സരത്തിൽ 98 റൺസ് നേടിയാണ് ഈ നാഴികക്കല്ല് പിന്നിട്ടത്.

വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ആയിരം റൺസ് നേടിയ ആദ്യ ഇന്ത്യൻ താരം അജിങ്ക്യ രഹാനെയാണ്. ടൂർണമെന്റിൽ 2000 റൺസ് പിന്നിട്ട ആദ്യ ഇന്ത്യൻ താരം രോഹിത് ശർമ്മയാണ്.

ഒന്നാം ഇന്നിംഗ്‌സിൽ 146 പന്തിൽ 98 റൺസ് ആണ് ഗിൽ നേടിയത്. സെഞ്ച്വറി നഷ്ടമായെങ്കിലും താരം ചരിത്രം കുറിച്ചാണ് മടങ്ങിയത്. ഗില്ലിനൊപ്പം കെ.എൽ രാഹുൽ 136 നേടി സെഞ്ച്വറിയിൽ തിളങ്ങി. യശ്വസി ജെയ്സ്വാൾ 85 റൺസും ദേവദത്ത് പടിക്കൽ 80 റൺസും റിഷബ്‌ പന്ത് പുറത്താവാതെ 55 റൺസും നേടി.

മത്സരത്തിൽ ഇന്ത്യയ്ക്ക് 118 റൺസ് ലീഡുണ്ട്. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 486 റൺസ് ശക്തമായ നിലയിലാണ്. ഒന്നാം ഇന്നിംഗ്‌സിൽ ന്യൂസിലൻഡിനെ 368 റൺസിനാണ് ഇന്ത്യ പുറത്താക്കിയത്. ന്യൂസിലാൻഡിന് വേണ്ടി ഹെൻറി നിക്കോൾസ്, ഗ്ലെൻ ഫിലിപ്സ് എന്നിവർ സെഞ്ച്വറി നേടി.

ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ നേടി ഇന്ത്യൻ നിരയിൽ തിളങ്ങിയപ്പോൾ ആകാശ് ദീപ് മൂന്ന് വിക്കറ്റുകളും വീഴ്ത്തി.







By admin