• Sun. Nov 22nd, 2026

24×7 Live News

Apdin News

രാസ ലഹരിയും കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ

Byadmin

Nov 22, 2026



മൂവാറ്റുപുഴ : രാസ ലഹരിയും കഞ്ചാവുമായി യുവാക്കൾ പിടിയിൽ. ഇരമല്ലൂർ പള്ളിപ്പടി കടങ്ങനാട്ട് വീട്ടിൽ സാജിദ് (32,ഇരമല്ലൂർ പള്ളിപ്പടി കടങ്ങനാട്ട് വീട്ടിൽ സഹീർ (23), കൊല്ലം കടയ്‌ക്കൽ പെട്ടിക്കടവ് ആഷിയാ മൻസിലിൽ മുസാമിൻ (20), മലയിടം തുരുത്ത് അമ്പൂനാട് കാച്ചം കുഴി വീട്ടിൽ ജാഫർ ( 28) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

ഇവരിൽ നിന്ന് 2. O8 ഗ്രാം എം.ഡി.എം.എ, 22.4 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടി. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന് അടിസ്ഥാനത്തിൽ നെല്ലിക്കുഴി ഭാഗത്ത് നിർത്തിയിട്ട വാഹനത്തിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പോലീസ് വിശദമായി അന്വേഷണം ആരംഭിച്ചു.

അന്വേഷണസംഘത്തിൽ എസ് ഐ കെ.എച്ച്.ഹാഷിം, എ എസ് ഐ സിജോ, എസ് സി പി ഒ മാരായ ഫൈസൽ, റെനീഷ്, സുഭാഷ് ചന്ദ്രൻ, അഭിലാഷ് , സി പി ഒ മാരായ ദയേഷ്, അഭിലാഷ് ശിവൻ, ഫരീദ് എന്നിവരാണ് ഉണ്ടായിരുന്നത്.

By admin