• Sun. Nov 22nd, 2026

24×7 Live News

Apdin News

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ ; ദുരൂഹതയെന്ന് ആരോപണം

Byadmin

Nov 22, 2026



തിരുവനന്തപുരം : നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു.തിരുവനന്തപുരം ഗവ. നഴ്‌സിംഗ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി അടൂര്‍ പെരിങ്ങനാട് മേലോട് കലദി വിളയില്‍ ബാലചന്ദ്രന്‍- അജിത ദമ്പതികളുടെ മകള്‍ കരുണ കെ എ (21) ആണ് മരിച്ചത് .

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സഹപാഠികള്‍ക്കൊപ്പം മെഡിക്കല്‍ കോളേജിന് സമീപം കൊച്ചുള്ളൂരില്‍ ഗ്രാമത്തിലെ വീടിന്റെ മുകളിലെ നില വാടകയ്‌ക്കെടുത്ത് താമസിച്ചു വരികയായിരുന്നു കരുണ. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കാണപ്പെട്ടത്.

വെള്ളിയാഴ്ച ഉച്ചയ്‌ക്കുശേഷം കരുണ അമ്മയുമായി ഫോണില്‍ സംസാരിച്ചിരുന്നു. സന്തോഷവതിയായിട്ടാണ് കരുണ അ പ്പോള്‍ സംസാരിച്ചത്.തുടര്‍ന്ന് സന്ധ്യയോടെ വീണ്ടും മകളെ വിളിച്ചപ്പോള്‍ ഫോണില്‍ കിട്ടിയിരുന്നില്ല. തുടര്‍ന്ന് സഹപാഠികളെ വിളിച്ച് പറഞ്ഞപ്പോള്‍ അവര്‍ കരുണയുടെ താമസസ്ഥലത്തെത്തി നോക്കുമ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുന്നത്.

ആത്മഹത്യ ചെയ്യാന്‍ തക്കവണ്ണം ഒരു പ്രശ്‌നവും കരുണയ്‌ക്ക് ഉള്ളതായി ബന്ധുക്കള്‍ക്ക് അറിയില്ല.പഠിക്കാന്‍ മിടുക്കിയായിരുന്ന കരുണ സഹ പാഠികള്‍ക്കെല്ലാം പ്രിയങ്കരിയായിരുന്നു.
പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം നഴ്‌സിംഗ് കോളേജില്‍ പൊതുദര്‍ശനത്തിന് വച്ചു.

വി. മുരളീധരന്‍ എംഎല്‍എയും വിദ്യാര്‍ത്ഥികളും, അധ്യാപകരും അന്ത്യോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു

 

By admin