• Tue. Nov 10th, 2026

24×7 Live News

Apdin News

അവൻ എങ്ങനെ ഇന്ത്യൻ ടീമിൽ എത്തിയെന്ന് എനിക്ക് അറിയില്ല: മുൻ ഇന്ത്യൻ താരം

Byadmin

Nov 10, 2026


മുംബൈ ഇന്ത്യൻസും പഞ്ചാബ് കിങ്സും തമ്മിലുള്ള ഹർദിക് പാണ്ഡ്യയുടെയും അർഷ്ദീപ് സിങ്ങിന്റെയും കൈമാറ്റം അവസാനഘട്ടത്തിലാണെന്നാണ് റിപ്പോർട്ട്. ഈ ട്രേഡ് നടക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ ഗുണം ചെയ്യുക പഞ്ചാബിന് ആയിരിക്കുമെന്ന് മുൻ ഇന്ത്യൻ താരം ക്രിസ് ശ്രീകാന്ത് അഭിപ്രായപ്പെട്ടു.

“ഈ ട്രേഡ് മുംബൈയെക്കാൾ കൂടുതൽ ഗുണം ചെയ്യുക പഞ്ചാബിന് ആയിരിക്കും ഹർക്കിനൊപ്പം പഞ്ചാബിന് കൂടുതൽ ഓൾ റൗണ്ടർമാരെ ലഭിക്കും. സൂര്യാൻഷ് ഷെഡ്‌ജെ ഇന്ത്യക്കായി കളിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തെ ഒരു ഓൾറൗണ്ടറായി കാണാൻ എനിക്ക് കഴിയില്ല അദ്ദേഹം എങ്ങനെയാണെന്ന് ഇന്ത്യൻ ടീമിൽ ഇടം നേടിയത് എന്ന് പോലും എനിക്ക് അറിയില്ല.

എന്നാൽ മൊത്തത്തിൽ നോക്കുമ്പോൾ ഈ ട്രേഡ് പഞ്ചാബിന് വലിയ നേട്ടമാണ്. അർഷ്ദീപ് ബോൾട്ടിന് പകരക്കാരനായി എത്തുന്നത് മുംബൈക്കും ഗുണം ചെയ്യും കൂടാതെ മുംബൈ ഇനി ഒരു ടീമായി ഒത്തൊരുമിച്ച് കളിക്കുമെന്നും പ്രതീക്ഷിക്കുന്നു. രോഹിത് തീർച്ചയായും മുംബൈ ടീമിന്റെ ക്യാപ്റ്റനാകും” ക്രിസ് ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.







By admin