• Tue. Nov 3rd, 2026

24×7 Live News

Apdin News

അവർ ടീമിലുള്ളത് ഗില്ലിന് ഗുണം ചെയ്യും: അജിങ്ക്യ രഹാനെ

Byadmin

Nov 3, 2026


രോഹിത് ശർമ്മയുടെയും വിരാട് കോലിയുടെയും സാന്നിധ്യം യുവതാരങ്ങൾക്ക് വലിയ സഹായകമാവുമെന്ന് മുൻ ഇന്ത്യൻ താരം അജിങ്ക്യ രഹാനെ. ഇരുവരിലും നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്നും ക്യാപ്റ്റനെന്ന നിലയിൽ ശുഭ്മൻ ഗില്ലിന് ഇത് ഗുണം ചെയ്യുമെന്നും രഹാനെ പറഞ്ഞു.

”ഇരുവരിലും നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. ഏത് സാഹചര്യവും എങ്ങനെ നേരിടണമെന്നും ജയവും തോൽവിയും എങ്ങനെ സ്വീകരിക്കണമെന്നും അവർക്ക് നന്നായി അറിയാം. ഏകദിന ക്രിക്കറ്റിൽ പലപ്പോഴും മത്സരത്തിന്റെ സാഹചര്യം മാറിക്കൊണ്ടിരിക്കും. അത്തരം സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവർക്ക് നല്ല അനുഭവ പരിചയമുണ്ട്.

ഇരുവരും ഒരുപാട് മത്സരം കളിച്ചവരാണ്. രണ്ട് പേരെയും വീണ്ടും കാണാൻ എനിക്ക് വലിയ ആഗ്രഹമുണ്ട്. ഞങ്ങൾ ഒരുമിച്ച് കളിച്ചിരുന്ന സമയത്തും അവരുടെ ബാറ്റിംഗ് ശൈലിയും കളിക്കളത്തിലെ ആവേശവും ഇതുപോലെ തന്നെയായിരുന്നു. അടുത്തിടെ കളിക്കളത്തിന് പുറത്തുണ്ടായ ചർച്ചകൾക്കുള്ള മറുപടി അവരുടെ പ്രകടനത്തിലൂടെ നൽകിയിട്ടുണ്ട്.

എന്തുകൊണ്ടാണ് അവർ ഇത്ര മികച്ച താരങ്ങൾ ആണെന്ന് അവർ വീണ്ടും തെളിയിച്ചു. ഇരുവരും ഇപ്പോഴും മികച്ച പ്രകടനമാണ് നടത്തുന്നത്. റൺസ് നേടുന്നതിനൊപ്പം ഇപ്പോഴും അതേ ആവേശത്തോടെയും ആത്മവിശ്വാസത്തോടെയുമാണ് അവർ കളിക്കുന്നത്. ഈ രണ്ട് താരങ്ങളും ടീമിൽ തുടരുന്നത് യുവതാരങ്ങൾക്കും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനും വലിയ ഗുണം ചെയ്യും” അജിങ്ക്യ രഹാനെ പറഞ്ഞു.







By admin