മുംബൈ: രാമായണ സിനിമയില്‍ രാവണനും ജടായുവും തമ്മിലുള്ള യുദ്ധത്തില്‍ ആറര വര്‍ഷത്തെ ഒരുക്കമെന്ന് സംവിധായകന്‍ നിതേഷ് തിവാരി പറയുന്നു. പുഷ്പക വിമാനത്തിന്റെ 50-60 ഡിസൈനുകള്‍ സൃഷ്ടിച്ചു.
ഇതില്‍ ഒന്നാണ് അവസാനം തെരഞ്ഞെടുത്തത്. ഒഴുകുന്ന കൊട്ടാരം എന്ന സങ്കല്‍പ്പത്തോെടെയാണ് രാമായണ സിനിമയ്‌ക്കായി പുഷ്പകവിമാനം ഡിസൈന്‍ ചെയ്തത്.
പുഷ്പകവിമാനം ഉണ്ടാക്കന്‍ മാത്രം രണ്ട് വര്‍ഷം ചെലവായി ആയിരക്കണക്കിന് പേരാണ് ഷൂട്ടിംഗിനായി പ്രവര്‍ത്തിച്ചത്. -നിതേഷ് തിവാരി പറയുന്നു.
നവമ്പര്‍ അഞ്ചിന് റിലീസ് ചെയ്യുന്ന രാമായണ സിനിമയ്‌ക്ക് പ്രീബുക്കിംഗിലൂടെ മാത്രം ഏകദേശം 100 കോടിയുടെ ബിസിനസ് ലഭിച്ചതായി പറയുന്നു.