• Mon. Nov 2nd, 2026

24×7 Live News

Apdin News

റബര്‍ വില സര്‍വകാല റെക്കോര്‍ഡില്‍; കിലോയ്ക്ക് 300 രൂപ

Byadmin

Nov 2, 2026


കോട്ടയം: രാജ്യത്തെ ആഭ്യന്തര വിപണിയില്‍ റബര്‍ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ആര്‍ സ്എസ്. 4 (ഗ്രേഡ് വണ്‍) റബറിന് കിലോയ്‌ക്ക് 300 രൂപ രേഖപ്പെടുത്തിയതോടെ റബര്‍ വിപണി പുതിയ ചരിത്രം കുറിച്ചു.

റബര്‍ കര്‍ഷകരുടെ ദീര്‍ഘകാല പ്രതീക്ഷകള്‍ സഫലമാകുന്ന തരത്തില്‍ വില സര്‍വകാല റെക്കോര്‍ഡിലേക്ക് ഉയര്‍ന്നതായി റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍ ഹരി അറിയിച്ചു.

റബര്‍ ബോര്‍ഡ് ഔദ്യോഗികമായി പുറത്തുവിട്ട ഏറ്റവും പുതിയ ആഭ്യന്തര വിപണി വിലകള്‍ (കിലോയ്‌ക്ക്):

– RSS 4 (ഗ്രേഡ് വണ്‍): ?300.00
– RSS 5: 294.00 രൂപ
– SNR 20: 280.00 രൂപ
– ലാറ്റക്‌സ് (60% DRC): 197.60 രൂപ

റബര്‍ വിലയിലുണ്ടായ ഈ ചരിത്ര മുന്നേറ്റം സംസ്ഥാനത്തെ റബര്‍ കര്‍ഷകര്‍ക്ക് വലിയ ആശ്വാസവും പ്രതീക്ഷയുമാണ് നല്‍കുന്നത്. ഉല്‍പ്പാദനച്ചെലവുകളും ജീവിതച്ചെലവുകളും വര്‍ധിച്ച സാഹചര്യത്തില്‍ വിലയിലുണ്ടായ ഈ ഉയര്‍ച്ച കര്‍ഷകമേഖലയ്‌ക്ക് പുതിയ ഉണര്‍വ് പകരുമെന്നാണ് പ്രതീക്ഷ.

 

 

 

By admin