• Mon. Nov 2nd, 2026

24×7 Live News

Apdin News

ഇനിയുമൊരു കൈ നോക്കാനുണ്ടെന്ന് ട്രംപ്; വീണ്ടുമൊരു യുദ്ധം ഉണ്ടായാൽ മുൻകാലങ്ങളെക്കാൾ ഭീകരമായിരിക്കും, സമയം നിശ്ചയിക്കാൻ അമേരിക്കൻ പ്രസിഡന്റിനാകില്ലെന്ന് മുന്നറിയിപ്പുമായി ഇറാൻ

Byadmin

Nov 2, 2026


തെഹ്‌റാൻ: ഇനിയുമൊരു കൈ നോക്കാനുണ്ടെന്നും ‘കെയർ ഓഫ് ചെയ്യാനുണ്ടെന്നുമുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ. അമേരിക്കയുമായി വീണ്ടുമൊരു സംഘർഷമുണ്ടായാൽ അത് മുൻപത്തെ യുദ്ധത്തേക്കാൾ കൂടുതൽ കാലം നീണ്ടുനിന്നേക്കാം. ഈ യുദ്ധത്തിന്റെ അവസാന ഘട്ടമോ സമയമോ അതിന്റെ അവസ്ഥയോ നിശ്ചയിക്കാൻ അമേരിക്കൻ പ്രസിഡന്റിന് കഴിയില്ല’- ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ സംപ്രേക്ഷണം ചെയ്ത റിപ്പോർട്ടിൽ ഇറാൻ സൈനിക വക്താവ് മുഹമ്മദ് അക്രംനിയ വ്യക്തമാക്കി.

അതേസമയം, ഇറാനെതിരെയുള്ള പോരാട്ടങ്ങൾ എപ്പോൾ, എങ്ങനെ ശക്തമാക്കണം എന്നത് സംബന്ധിച്ച് ശനിയാഴ്ച ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചതായി യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച നടക്കുന്ന യു.എസ് മിഡ്‌ടേം തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ഇറാനെതിരെ ഉടൻ ആക്രമണം നടത്തണമെന്ന് നെതന്യാഹു ട്രംപിനെ ശക്തമായി പ്രേരിപ്പിച്ചതായും എന്നാൽ ചർച്ചകൾക്ക് അല്പം കൂടി സമയം അനുവദിക്കാനാണ് ട്രംപ് താൽപ്പര്യപ്പെടുന്നതെന്നും ‘ആക്സിയോസ്’ റിപ്പോർട്ട് ചെയ്യുന്നു.

ഇരു നേതാക്കൾക്കുമിടയിലെ ചർച്ച വളരെ ‘കർശനവും’ ‘നേരിട്ടുള്ളതുമായിരുന്നു’ എന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഞായറാഴ്ച മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി നെതന്യാഹുവുമായി ഇറാൻ വിഷയം ചർച്ച ചെയ്തിരുന്നതായി ട്രംപ് സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറായില്ല. അമേരിക്കയുടെ ഭാഗത്തുനിന്നും വീണ്ടുമൊരു ആക്രമണമുണ്ടായാൽ ശക്തമായ തിരിച്ചടി നൽകുമെന്നാണ് ഇറാനിലെ ഉന്നത രാഷ്ട്രീയ-സൈനിക ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്.







By admin