• Sat. Nov 21st, 2026

24×7 Live News

Apdin News

അസമില്‍ സൈനികരെ തടഞ്ഞ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ ഷമീം സുല്‍ത്താനയ്‌ക്ക് തിരിച്ചടി

Byadmin

Nov 21, 2026



ഗുവാഹതി ˸ അതിർത്തി കാക്കുന്ന നമ്മുടെ സൈനികരെ സീറ്റ് ബെൽറ്റ് ധരിച്ചില്ലെന്ന കാരണത്താൽ തടഞ്ഞുനിർത്തി, ജനങ്ങൾക്കുമുന്നിൽ ഉച്ചത്തിൽ സംസാരിച്ച് പിഴ ചുമത്തി അധികാരപ്രകടനം നടത്താൻ ശ്രമിച്ച മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഷമീം സുല്‍ത്താനയ്‌ക്കും സംഘത്തിനും കിട്ടേണ്ടത് കിട്ടി.

അസമിലെ ജോർഹട്ടിൽ നടന്ന വാഹനപരിശോധനയ്‌ക്കിടെയാണ് സംഭവം. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഷമീം സുൽത്താനയും സംഘവും സൈനിക വാഹനം തടയുകയും ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട് തർക്കത്തിലേർപ്പെടുകയും ചെയ്തു. തങ്ങളുടെ പക്കൽ മിലിട്ടറി ഡ്രൈവിംഗ് ലൈസൻസ് ഉണ്ടെന്ന് സൈനികർ വ്യക്തമാക്കിയെങ്കിലും ഉദ്യോഗസ്ഥർ അത് അംഗീകരിച്ചില്ല. ഇതിനിടെ സൈനികരോട് പരുഷമായി സംസാരിക്കുന്ന ഉദ്യോഗസ്ഥയുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കി.

വിവാദം ശക്തമായതോടെ ഉദ്യോഗസ്ഥയെ ഡ്യൂട്ടിയിൽനിന്ന് മാറ്റി. സൈനികർക്കുണ്ടായ ബുദ്ധിമുട്ടിൽ ജില്ലാ ഭരണകൂടവും ഗതാഗത വകുപ്പും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

By admin