
കാസര്‍ഗോഡ്: വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികള്‍ വിനോദയാത്ര പോയ ബസുകള്‍ ജോയിന്റ് ആര്‍ടിഒ തടഞ്ഞ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.ഗതാഗത കമ്മീഷണര്‍, കാസര്‍ഗോഡ് ആര്‍ടിഒ എന്നിവരില്‍ നിന്നാണ് റിപ്പോര്‍ട്ട് തേടിയത്.
യാത്രയെക്കുറിച്ച് നേരത്തെ തന്നെ വിവരങ്ങള്‍ നല്‍കിയിരുന്നെന്ന് സ്‌കൂള്‍ അധികൃതര്‍ പരാതിപ്പെട്ട പശ്ചാത്തലത്തിലാണ് വിഷയത്തില്‍ ബാലാവകാശ കമ്മീഷന്‍ ഇടപെട്ടത്.മൈസൂര്‍, ചിക്കമംഗളൂരു തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്ലസ് ടു വിദ്യാര്‍ത്ഥികളുമായി പുറപ്പെടാനിരുന്ന ബസുകളില്‍ നിയമവിരുദ്ധമായ സൗണ്ട് സിസ്റ്റം, ലേസര്‍ ലൈറ്റുകള്‍, ഡാന്‍സ് ഫ്ലോര്‍ തുടങ്ങിയ മോഡിഫിക്കേഷനുകള്‍ ഉണ്ടെന്ന് കാട്ടിയാണ് ജോയിന്റ് ആര്‍ ടി ഒ എയുടെ നേതൃത്വത്തിലുള്ള സംഘം വാഹനങ്ങള്‍ തടഞ്ഞത്.
ഇതേതുടര്‍ന്ന് വിദ്യാര്‍ഥികളും അധ്യാപകരും മണിക്കൂറുകളോളം പ്രയാസം നേരിട്ടു.ഉച്ചയ്‌ക്ക് ഒരു മണിയോടെ പുറപ്പെടേണ്ട യാത്ര ഉദ്യോഗസ്ഥരുടെ നടപടി മൂലം ഏകദേശം മൂന്നര മുതല്‍ നാല് മണിക്കൂര്‍ വരെ വൈകി.