• Fri. Nov 20th, 2026

24×7 Live News

Apdin News

കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് നേരിട്ട് ഹാജരാകുന്നതില്‍ ഇളവ് നല്‍കി കോടതി

Byadmin

Nov 20, 2026



തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഐ എ എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന് കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ ഇളവ്.തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശ്രീറാമിന് ഇളവ് നല്‍കിയത്.

ഇതോടെ കേസ് പരിഗണിക്കുന്ന ഘട്ടങ്ങളില്‍ ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടതില്ല.കേസ് പരിഗണിക്കുമ്പോള്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വിദേശയാത്ര നടത്തേണ്ടതുണ്ടെന്നും പാസ്‌പോര്‍ട്ട് പുതുക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയെ സമീപിച്ചത്.

അതേസമയം, കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ നിയമന കാര്യങ്ങളില്‍ തീരുമാനമാകാത്തതിനാല്‍ വിചാരണ നടപടികള്‍ നിലവില്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപം ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ചിരുന്ന കാറിടിച്ചു മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെടുന്നത്.കാറില്‍ ശ്രീറാം വെങ്കിട്ടരാമന്റെ സുഹൃത്ത് വഫ ഫിറോസുമുണ്ടായിരുന്നു.

 

By admin