• Fri. Nov 20th, 2026

24×7 Live News

Apdin News

സംഘർഷ സാധ്യത; ജിദ്ദയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ നവംബർ 24 വരെ റദ്ദാക്കി

Byadmin

Nov 20, 2026


ജിദ്ദയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ ഈ മാസം 24 വരെ റദ്ദാക്കി. റിയാദിലേക്കും ദമാമിലേക്കുമുള്ള വിമാനങ്ങൾ ഈ മാസം 30 വരെ ഉണ്ടാവില്ലെന്നും എയർ ഇന്ത്യ വാർത്താകുറിപ്പിലൂടെ അറിയിച്ചു. മേഖലയിലെ സംഘർഷ സാഹചര്യം പരിഗണിച്ചാണ് തീരുമാനം.

സൗദിയ്ക്കും ഹൂതികൾക്കും ഇടയിലുള്ള സംഘർഷം വലിയതോതിൽ വർധിക്കുകയാണ്. കൂടാതെ ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണം ശക്തമായ സാഹചര്യത്തിൽ കൂടിയാണ് നിലവിലെ എയർ ഇന്ത്യ അധികൃതരുടെ തീരുമാനം.

അതേസമയം, യമനിലെ ഹുദൈദ തുറമുഖം ആക്രമിക്കാൻ സൗദി സഖ്യസേന ഒരുങ്ങി. തുറമുഖം ഒഴിഞ്ഞു പോകാൻ സാധാരണക്കാർക്ക് സഖ്യസേന നിർദേശം നൽകി. സഖ്യസേന പ്രസിദ്ധീകരിച്ച മാപ്പിൽ അടയാളപ്പെടുത്തിയ ഭാഗത്ത് നിന്ന് ഒഴിഞ്ഞു പോകാനാണ് നിർദേശം.

By admin