ന്യൂദല്‍ഹി: ദല്‍ഹിയില്‍ തിലക് നഗറിൽ ആം ആദ്മി പാർട്ടി (AAP) നടത്തിയ പ്രതിഷേധത്തിനിടെ ദൽഹി പോലീസ് ഹെഡ് കോൺസ്റ്റബിളിനെ ആക്രമിച്ചു. ഇതിന്റെ പേരില്‍ ആം ആദ്മി എംഎൽഎമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു.
ബിജെപിയുടെ പിഡബ്ല്യുഡി (PWD) മന്ത്രി പർവേഷ് വർമ്മയ്‌ക്കെതിരെ തിലക് നഗറിൽ ആം ആദ്മി പാർട്ടി നടത്തിയ പ്രതിഷേധത്തിനിടെ ആം ആദ്മി എംഎൽഎ ജർനൈൽ സിംഗിന്റെ സഹായി ഒരു പോലീസ് ഹെഡ് കോൺസ്റ്റബിളിനെ തല്ലുകയായിരുന്നു.
ഈ സംഭവത്തെത്തുടർന്ന് ജർനൈൽ സിംഗ്, സൗരഭ് ഭരദ്വാജ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു; അതേ സമയം കോണ്‍സ്റ്റബിളിനെ തല്ലിയെ ആം ആദ്മി സഹായി സാഹിബ് സിംഗിനെ ഇതുവരെ കസ്റ്റഡിയിലായിട്ടില്ല.