വിശാഖപട്ടണം: വിശാഖപട്ടണത്തിന് സമീപമുള്ള ഗുഡിലോവയിലെ ‘വിജ്ഞാൻ വിഹാർ’ വിദ്യാലയത്തിൽ ആർഎസ്‌എസ് അഖില ഭാരതീയ സമന്വയ ബൈഠക്കിന് തുടക്കമായി. സർസംഘചാലക് ഡോ. മോഹൻ ഭാഗവത്, സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെയും എന്നിവർ ഭാരത് മാതാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി ബൈഠക്കിന് തുടക്കം കുറിച്ചു. യോഗം 21 ന് വൈകുന്നേരം സമാപിക്കും.
സമന്വയ ബൈഠക്കിൽ ഭാരതീയ മസ്ദൂർ സംഘം, വിശ്വഹിന്ദു പരിഷത്ത്, ഭാരതീയ ജനതാ പാർട്ടി, അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്, ഭാരതീയ കിസാൻ സംഘ്, രാഷ്‌ട്ര സേവിക സമിതി തുടങ്ങി സംഘത്തിൽ നിന്ന് പ്രേരണ ഉൾക്കൊണ്ട് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 32 സംഘടനകളുടെ ദേശീയ അധ്യക്ഷന്മാർ, ജനറൽ സെക്രട്ടറിമാർ, സംഘടനാ സെക്രട്ടറിമാർ എന്നിവർ പങ്കെടുക്കുന്നുണ്ട്.
Da