• Thu. May 28th, 2026

24×7 Live News

Apdin News

ആ മേത്തച്ചിയുടെ പേര് വെട്ടൂ! …..ലക്ഷ്മീപ്രിയയ്‌ക്കെതിരായ നീക്കമോ?

Byadmin

May 28, 2026



തിരുവനന്തപുരം: മലയാളസിനിമയില്‍ ചിലരെ ഒതുക്കാനുള്ള ശ്രമം നടക്കുന്നോ എന്ന് സംശയം. പ്രത്യേകിച്ചും ചില രാഷ്‌ട്രീയവുമായി അടുത്തുനില്‍ക്കുന്നവരെ കേസില്‍ കുടുക്കി തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടോ?

അന്‍സിബ നിഷ്കളങ്കമായ പരാതിയുമായാണ് വന്നതെങ്കിലും ഫലത്തില്‍ ഇത് ലക്ഷ്മീപ്രിയയ്‌ക്കുള്ള കുരുക്കാണെന്ന് കരുതപ്പെടുന്നു. ഒപ്പം സുരേഷ് ഗോപി ഉള്‍പ്പെടെയുള്ളവരെ സ്നേഹിക്കുന്ന ടിനി ടോമിനെയും ലക്ഷ്യം വെച്ചും നീക്കം നടക്കുന്നു.

ഈ പരാതികള്‍ക്ക് പിന്നില്‍ ഒരു വര്‍ഗീയ പ്രചാരണം കൂടി നടക്കുന്നുണ്ട്. ആലപ്പി അഷ്റഫിന്റെ ആ മേത്തച്ചിയുടെ പേര് വെട്ടൂ! എന്ന് ഒരു നടന്‍ പറഞ്ഞതായുള്ള വെളിപ്പെടുത്തലും ഈ സന്ദര്‍ഭത്തില്‍ പുറത്തുവന്നത് കേവലം യാദൃച്ഛികതയാണോ?. അതുപോലെ ജിഹാദി, മതപരിവര്‍ത്തനം എന്നീ വാക്കുകള്‍ കൂടി ഈ പ്രശ്നത്തില്‍ കൂടെക്കൂടെ മാധ്യമങ്ങളില്‍ പൊന്തിവരുന്നു. മലയാളസിനിമയെ വര്‍ഗ്ഗീയമായി ചേരിതിരിക്കാനുള്ള ശ്രമം നടക്കുകയാണോ? ടിനി ടോം തന്നെ ‘ജിഹാദി’ എന്ന് വിളിച്ച് അധിക്ഷേപിച്ചെന്നും, തനിക്കെതിരെ അപവാദ പ്രചരണങ്ങൾ നടത്തിയെന്നും ആരോപിച്ച അൻസിബ ഇതിൽ മനംനൊന്താണ് ‘അമ്മ’ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും താൻ രാജിവെച്ചതെന്നും പറയുമ്പോള്‍ പ്രശ്നത്തിന് തികഞ്ഞ വര്‍ഗ്ഗീയസ്വഭാവം കൈവരികയാണ്. മറ്റൊരു നടന്‍ തന്നെ ജിഹാദി എന്ന് വിളിച്ചതായി ആരോപിച്ച് നടി ഉഷ ഹസീനയും രംഗത്ത് വന്നു.

എന്തായാലും മുഖ്യമന്ത്രിക്കും ഡിജിപിക്കും നടി അൻസിബ.നല്‍കിയ പരാതി ലക്ഷ്മി പ്രിയക്കും തൃപ്പൂണിത്തുറ SI രേഷ്മയ്‌ക്കെതിരെയുമാണ്. തനിക്ക് ലഭിക്കേണ്ട മാനുഷിക പരിഗണന പൊലീസിൽ നിന്ന് ലഭിച്ചില്ലെന്ന് പരാതിയിൽ പറയുന്നു. പൊലിസ് സ്റ്റേഷനിൽ തന്നെ 3 മണിക്കൂർ ഹറാസ് ചെയ്തെന്നും അൻസിബ പറഞ്ഞു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രമേഷ് പിഷാരടിയെ കൊണ്ടുവന്നതിന് പിന്നില്‍ മലയാളസിനിമയിലെ ചില ലോബികള്‍ ഉണ്ടെന്നുള്ളത് രഹസ്യമായ പരസ്യമാണ്. ഇപ്പോള്‍ അന്‍സിബ-ലക്ഷ്മീപ്രിയ പ്രശ്നം പരിഹരിക്കാന്‍ രമേഷ് പിഷാരടിയെ വിളിക്കണം എന്ന ആവശ്യം ചില മാധ്യമങ്ങള്‍ ബോധപൂര്‍വ്വം ഉയര്‍ത്തുന്നതും ഈ രാഷ്‌ട്രീയത്തിന്റെ ഭാഗം തന്നെ.

By admin