• Sat. Oct 24th, 2026

24×7 Live News

Apdin News

ഇതിഹാസത്തെ റാഞ്ചി; മുംബൈ ഇന്ത്യൻസ് ഇനി ഡബിൾ സ്ട്രോങ്ങ്

Byadmin

Oct 24, 2026


2027 ഐപിഎല്ലിന് മുന്നോടിയായി വെസ്റ്റ് ഇൻഡീസ് ഇതിഹാസം കീറോൺ പൊള്ളാർഡിനെ മുഖ്യ പരിശീലകനായി നിയമിച്ച് മുംബൈ ഇന്ത്യൻസ്. അടുത്തിടെ പരിശീലക സ്ഥാനം ഒഴിഞ്ഞ ലങ്കൻ ഇതിഹാസം മഹേല ജയവർധനെക്ക് പകരമാണ് പൊള്ളാർഡ് മുംബൈയുടെ പരിശീലകനായെത്തുന്നത്.

മുംബൈയുടെ എക്കാലത്തെയും മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളാണ് പൊള്ളാർഡ്. മുംബൈക്കൊപ്പം 5 ഐപിഎൽ കിരീട വിജയങ്ങളിൽ പങ്കാളിയായ പൊള്ളാർഡ് രണ്ട് ചാമ്പ്യൻസ് ലീഗ് ടി-20 കിരീടങ്ങളും മുംബൈക്കൊപ്പം സ്വന്തമാക്കി.

ഐപിഎല്ലിൽ 189 മത്സരങ്ങളിൽ നിന്നും 3412 റൺസും 69 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്. പൊള്ളാർഡിന്റെ അനുഭവ സമ്പത്ത് വരും സീസണിൽ മുംബൈക്ക് ഗുണകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അടുത്തിടെയാണ് മുംബൈ ഇന്ത്യൻസിന്റെ പരിശീലക സ്ഥാനത്തുനിന്നും മഹേല ജയവർധനെ പടിയിറങ്ങിയത്. മുംബൈ ഇന്ത്യൻസിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകനാണ് ജയവർധനെ.

മുംബൈ ഇന്ത്യൻസിനൊപ്പം 2017 മുതൽ 2022 വരെയും തുടർന്ന് 2024 മുതൽ 2026 വരെയും ആയിരുന്നു ജയവർധനെ പരിശീലകനായി സേവനമനുഷ്ഠിച്ചത്. 2017, 2019, 2020 എന്നിവർ മുംബൈ ഇന്ത്യൻസിന് കിരീടത്തിലേക്ക് നയിക്കാൻ ലങ്കൻ ഇതിഹാസത്തിന് സാധിച്ചു.

വിദേശ ലീഗുകളിലേക്കുള്ള മുംബൈ ഇന്ത്യൻസിന്റെ വളർച്ചയ്ക്കും ലങ്കൻ ഇതിഹാസം വഹിച്ച പങ്ക് വളരെ വലുതായിരുന്നു. മുംബൈ ഇന്ത്യൻസ് വുമൺ, എംഐ ന്യൂയോർക്ക്, എംഐ എമിറേറ്റ്സ് എന്നീ ടീമുകൾ കിരീടം നേടിയത് ജയവർധനെയുടെ കീഴിലായിരുന്നു.







By admin