• Fri. Oct 9th, 2026

24×7 Live News

Apdin News

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിന് ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ബഹുമതി: നേരിട്ട് അവാർഡ് സമ്മാനിക്കും

Byadmin

Oct 9, 2026


ജെറുസലേം: ഫ്ലൈദുബായ് കോക്ക്പിറ്റ് ആക്രമണം: ഇന്ത്യൻ പൈലറ്റ് സ്മിത് മച്ഛാറിന് പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകാൻ ഇസ്രായേൽ. ഫ്ലൈദുബായ് വിമാനത്തിലെ തട്ടിക്കൊണ്ടുപോകൽ ശ്രമം പരാജയപ്പെടുത്തുകയും വിമാനം സുരക്ഷിതമായി താഴെയിറക്കുകയും ചെയ്ത മച്ഛാറിനെ പ്രശംസിച്ച് പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു നേരത്തെ രംഗത്ത് വന്നിരുന്നു. വിമാനത്തിലെ 174 യാത്രക്കാരിൽ ഭൂരിഭാഗവും ഇസ്രായേലികളായിരുന്നു. ‘ പ്രസിഡൻഷ്യൽ അവാർഡ് ഫോർ സിവിൽ ഹീറോയിസം ‘ പുരസ്കാരം മച്ഛാറിന് സമ്മാനിക്കുമെന്ന് ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് ആണ് പ്രഖ്യാപിച്ചത്.

ക്യാപ്റ്റൻ സ്മിതിന്റെ ധൈര്യത്തെയും പ്രൊഫഷണലിസത്തെയും പ്രശംസിച്ച പ്രസിഡന്റ്, അദ്ദേഹം ആശുപത്രി വിട്ട് പൂർണ്ണ ആരോഗ്യം വീണ്ടെടുത്ത ശേഷം നേരിട്ട് അവാർഡ് സമ്മാനിക്കുമെന്ന് വ്യക്തമാക്കി. ചികിത്സയിൽ കഴിയുന്ന സ്മിതിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നെതന്യാഹു സംസാരിച്ചിരുന്നു. മച്ഛാറിനെ അദ്ദേഹം ‘ലോകത്തിന്റെ നായകൻ’ എന്ന് വിശേഷിപ്പിച്ചു. കൂടാതെ ഇസ്രായേലിന്റെ സ്വാതന്ത്ര്യദിന ചടങ്ങിൽ ദീപം തെളിയിക്കാൻ ക്യാപ്റ്റൻ സ്മിത് മച്ഛാറിനെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹം ക്ഷണിക്കുകയും ചെയ്തു.

അതെസമയം, കോക്ക്പിറ്റിലെ ആക്രമണം തടയാൻ ക്യാപ്റ്റനെ സഹായിച്ച ആറ് ഇസ്രായേലി യാത്രക്കാർക്ക് പ്രസിഡന്റ് ഐസക് ഹെർസോഗ് ജെറുസലേമിൽ വെച്ച് ‘ പ്രസിഡൻഷ്യൽ മെഡൽ ഫോർ സിവിലിയൻ ഹീറോയിസം ‘ സമ്മാനിച്ചു. താലി മനെസ്, യാനിവ് ഹായൂൺ, സ്വിക മനെസ്, അസഫ് രജുവാൻ, ഓർ പർദിലോവ്, ഡോ. ഷോത മുസയേവ് എന്നിവരാണ് മെഡലിന് അർഹരായത്. ഇതിൽ ഒരാൾ യാത്രക്കാർക്ക് അപായ സൂചന നൽകിയയാളാണ്.

ഒരാൾ മച്ഛാറിനെ ആവശ്യമായ പ്രാഥമിക ചികിത്സ വിമാനത്തിൽ വെച്ച് നൽകിയ ഒരു ഡോക്ടറും. മറ്റ് നാലുപേരാണ് അക്രമിയെ പിടികൂടിയത്. അതേസമയം, മച്ഛാർ ചികിത്സയോട് മികച്ച രീതിയിൽ പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യനില മെച്ചപ്പെട്ടുവരുന്നുണ്ടെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ സ്ഥിരീകരിച്ചു. യുഎഇയിലെ ഇന്ത്യൻ എംബസി മച്ഛാറിന്റെ കാര്യങ്ങളിൽ തുടർച്ചയായി ഇടപെട്ട് വരുന്നുണ്ട്.



By admin