• Sun. Jun 28th, 2026

24×7 Live News

Apdin News

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

Byadmin

Jun 28, 2026



തിരുവനന്തപുരം: പോളിയോ നിർമ്മാർജ്ജന പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി ഇന്ന് പ്രത്യേക തുള്ളിമരുന്ന് വിതരണം നടക്കും. 19,80,224 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകാനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്.

സംസ്ഥാനത്തുടനീളം 22,288 ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനുപുറമെ, യാത്രാവേളയിൽ കുട്ടികൾക്ക് മരുന്ന് ഉറപ്പാക്കുന്നതിനായി 539 ട്രാൻസിറ്റ് ബൂത്തുകളും, 283 മൊബൈൽ ബൂത്തുകളും, 9 ഉത്സവ/മേള ബൂത്തുകളും പ്രവർത്തനം ആരംഭിക്കും. ബൂത്തുകളിൽ എത്തി തുള്ളിമരുന്ന് സ്വീകരിക്കാൻ കഴിയാത്ത കുട്ടികൾക്ക്, ജൂൺ 29, 30 തീയതികളിൽ ആരോഗ്യ പ്രവർത്തകർ നേരിട്ട് വീടുകളിലെത്തി തുള്ളിമരുന്ന് നൽകുമെന്ന് അധികൃതർ അറിയിച്ചു.

രാവിലെ എട്ട് മണിക്ക് തിരുവനന്തപുരം തൈക്കാട് മാതൃ-ശിശു ആശുപത്രിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മന്ത്രി കെ. മുരളീധരൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ഗതാഗത മന്ത്രി സി.പി. ജോൺ അധ്യക്ഷത വഹിക്കും.

 

 

By admin