• Wed. Apr 29th, 2026

24×7 Live News

Apdin News

ഇന്‍ഷൂറന്‍സും ഫിറ്റ്‌നസുമില്ലാതെ കെഎസ്ആര്‍ടിസി സര്‍വ്വീസുകൾ; പൂച്ചക്കാര് മണികെട്ടുമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരള

Byadmin

Apr 29, 2026


ചാലക്കുടി: ഇന്‍ഷൂറന്‍സും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുമില്ലാതെയാണ് ബഹൂഭൂരിപക്ഷം കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നത്. വിവാരവാകാശ നിയമ പ്രകാരം ലഭിച്ച കണക്കുകള്‍ പ്രകാരം കേരളത്തില്‍ സര്‍വ്വീസ് നടത്തുന്നത് 5,572 ബസുകളും, അതില്‍ ഇന്‍ഷൂറന്‍സും ഫിറ്റനസ് സര്‍ട്ടിഫിക്കറ്റുമുള്ളത് 2,516 ബസുകള്‍ ബാക്കി 3,506 ബുസുകള്‍ക്ക് യാതൊരു സുരക്ഷ സംവിധാനങ്ങളുമില്ലാതെയാണ് നിരത്തുകളില്‍ സര്‍വ്വീസ് നടത്തുന്നത്.

പൊതു നിരത്തില്‍ ഓടുന്ന എല്ലാ വാഹനങ്ങള്‍ക്കും ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിയമം പരസ്യമായി ലംഘിച്ചാണ് കെഎസ്ആര്‍ടിസി കേരളത്തില്‍ സര്‍വ്വീസ് നടത്തുന്നത്. എന്നാല്‍ ഇങ്ങനെ സര്‍വ്വീസ് നടത്തുന്ന ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ ഇവിടെ മോട്ടോര്‍ വാഹന വകുപ്പും തയ്യാറാകുന്നില്ല. സാധാരണക്കാരന്‍ ഇരു ചക്ര വാഹനത്തില്‍, ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്താലോ, പിന്നിലെ യാത്രക്കാരന്‍ ഹെല്‍മെറ്റില്ലെങ്കിലോ പിഴയും,പിഴയടക്കാതെ ദിവസം തെറ്റിയാല്‍ അമിത പിഴയും ഈടാക്കുന്ന മോട്ടോര്‍ വാഹന വകുപ്പാണെങ്കില്‍ കണ്ണടച്ച് മൗനം പാലിക്കുന്നു.

ഇന്‍ഷൂറന്‍സും ഫിറ്റനസ് സര്‍ട്ടിഫിക്കറ്റില്ലാത്ത ബസില്‍ യാത്ര ചെയ്യുമ്പോള്‍ എന്തെങ്കിലും അപകടം യാത്രക്കാര്‍ക്ക് സംഭവിച്ചാല്‍ കെഎസ്ആര്‍ടിസിക്ക് കുഴപ്പമില്ല നഷ്ടം യാത്രക്കാര്‍ക്ക് മാത്രമായിരിക്കും.

വലിയ പരിഷ്‌ക്കാരങ്ങളും സംവിധാനങ്ങളും ഏര്‍പ്പെടുത്തി കെഎസ്ആര്‍ടിസിയെ രക്ഷിച്ചു കൊണ്ടിരിക്കുന്ന വകുപ്പ് മന്ത്രി ഇക്കാര്യത്തില്‍ ഒരു നടപടിയൂം സ്വീകരിക്കാതിരിക്കുന്നത് പൊതു ജനങ്ങളോടുള്ള വെല്ലുവിളിയും ചൂഷണവുമാണെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരള. അടിയന്തിരമായി കേരളത്തിലോടുന്ന മുഴുവന്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പു വരുത്തണമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ജില്ലായോഗം ആവശ്യപ്പെട്ടു.

യോഗത്തില്‍ ഡയറക്ടര്‍ പ്രിന്‍സ് തെക്കന്‍ അദ്ധ്യക്ഷനായി. മേലൂര്‍ പഞ്ചായത്ത് ഉപഭോക്തൃ സമിതി പ്രസിഡന്റ് ടോണി അമ്പൂക്കന്‍ ജോസഫ് വര്‍ഗ്ഗീസ് വെളിയത്ത്, പി.ടി.റപ്പായി,പ ുഷ്പാക്കരന്‍ തോട്ടുപ്പുറം,ഷിയാസ് അബ്ദുള്ള, ബാബു ആലപ്പാട്ട്,അര്‍ജുന്‍ കെ മേനോന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.



By admin