കൊച്ചി : ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചതിലും, ജന്ദർമന്ദറിൽ നടന്ന സമരത്തിലും ഡിവൈഎഫ് ഐ , എസ് എഫ് ഐ സംഘടനകൾക്ക് പങ്കുണ്ടോയെന്ന് ചോദിക്കുന്നവരുണ്ടെന്ന് എ എ റഹീം . സിജെപിയുടെ സമരത്തിന് നേരിട്ടെത്തിയ, ഈ സമരം സസൂക്ഷ്മം വീക്ഷിച്ചിരുന്ന ഒരാളും ഈ സമരത്തിൽ ഇടതുപക്ഷത്തിന് എന്ത് പങ്ക് എന്നൊരു ചോദ്യം ഉയർത്തില്ല എന്നാണ് റഹീം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് . സിജെപി പിന്തുണ അഭ്യർത്ഥിച്ച് കത്ത് നൽകിയിരുന്നു. ഇടത് വിദ്യാർത്ഥി സംഘടനകൾ ഒഴികെ മറ്റൊരു വിദ്യാർത്ഥി സംഘടനയും പിന്തുണ നൽകിയതേയില്ല.
‘ പോലീസ് അതിക്രമത്തിനെതിരായി ആദ്യമായി പ്രതിരോധം തീർത്ത പാർലമെന്റ് അംഗങ്ങളുടെ സംഘം ഞങ്ങളുടേതായിരുന്നു. സമരവേദിയിൽ പോലീസ് അതിക്രമം ഉണ്ടായ ഘട്ടങ്ങളിലെല്ലാം സഖാക്കൾ എം. എ. ബേബിയും, വൃന്ദാ കാരാട്ടും, ആർ. അരുൺകുമാറും മുൻനിരയിൽ നിന്ന് പ്രതിരോധം തീർത്തു.
സിപിഎമ്മിന്റെ പാർലമെന്റ് അംഗങ്ങൾ അടക്കമുള്ള മുഴുവൻ ഇടത് എംപിമാരും ഡൽഹിയിൽ കേന്ദ്രീകരിച്ച് സമരത്തിന് സാധ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുകയായിരുന്നുവെന്നാണ് റഹീമിന്റെ അവകാശവാദം . ഇന്ത്യയിലെ ഏറ്റവും പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന്റെ ദേശീയ നേതാക്കളിൽ ഒരാളും ഒരു തവണ പോലും സിജെപിയുടെ സമരവേദിയിലേക്ക് എത്തിയില്ലെന്നും ‘ റഹീം പറഞ്ഞു.