തിരുവനന്തപുരം: പശ്ചിമ ബംഗാള്‍ നിയമസഭയിലെ പുതിയ പ്രതിപക്ഷ നേതാവായി തൃണമൂല്‍ കോണ്‍ഗ്രസ് വിമത എം.എല്‍.എ ഋതബ്രത ബാനർജിയുടെ അഹങ്കാരത്തെ വിമര്‍ശിച്ച മുൻ നിയമസഭാ സ്പീക്കറും സി.പി.എം നേതാവുമായ പി. ശ്രീരാമകൃഷ്ണന് ട്രോള്‍. എന്തായാലും സ്വപ്നാ സുരേഷിന്റെ വീട്ടില്‍ രാത്രി പോകുന്നത്ര നാണക്കേടല്ല ഋതബ്രതയുടെ അഹങ്കാരം എന്നാണ് സമൂഹമാധ്യമങ്ങളില്‍ പലരും ഉയര്‍ത്തുന്ന പ്രതികരണം.
സ്പീക്കറായിരുന്ന കാലത്ത് സ്വപ്നയുമായുള്ള തുടര്‍ച്ചയായ ഫോണ്‍വിളികളും പിന്നീട് രാത്രി സ്വപ്നസുരേഷിന്റെ വീട്ടിലെ സന്ദര്‍ശനവും ശ്രീരാമകൃഷ്ണനെതിരെ വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. . ശ്രീരാമകൃഷ്ണന്‍ പല തവണ തന്റെ വീട്ടില്‍ വരികയും ഭക്ഷണം കഴിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് സ്വപ്ന വെളിപ്പെടുത്തിയത്. ഇതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും ശ്രീരാമകൃഷ്ണനെ ഒഴിവാക്കിയത്. 2021ലും 2026ലും ശ്രീരാമകൃഷ്ണന് മത്സരിക്കാന്‍ സീറ്റ് നല്‍കിയിരുന്നില്ല.
സ്വയം നന്നാവാത്ത താങ്കള്‍ എന്തിനാണ് ഋതബ്രത ബാനര്‍ജിയുടെ അഹങ്കാരത്തെ വിമര്‍ശിക്കുന്നത് എന്നും ചിലര്‍ ചോദ്യമുയര്‍ത്തുന്നു. തൃണമൂലില്‍ 60 എംഎല്‍എ മാരുടെ വിമതനേതാവിയ നില്‍ക്കുന്ന ഋതബ്രതയുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധ ശൈലിയെയും ഡല്‍ഹി ജീവിതത്തിലെ അച്ചടക്കമില്ലായ്‌മയെയും വിചാരണ ചെയ്തുകൊണ്ടാണ് കഴിഞ്ഞ ദിവസം പി. ശ്രീരാമകൃഷ്ണൻ പോസ്റ്റിട്ടത്.
2007-ല്‍ താൻ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായി ഡല്‍ഹിയില്‍ പ്രവർത്തിച്ചിരുന്ന കാലത്ത് ഋതബ്രത ബാനർജി തനിക്കൊപ്പം താമസിക്കാൻ വരികയും, പാർട്ടിയുടെ പരിമിതമായ സാഹചര്യങ്ങള്‍ കണ്ട് ക്ഷുഭിതനായി ഇറങ്ങിപ്പോവുകയും ചെയ്ത അനുഭവങ്ങളാണ് ശ്രീരാമകൃഷ്ണൻ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പരസ്യമാക്കിയത്. മമതയെ എതിര്‍ക്കുന്ന ഋതബ്രതയെ സിപിഎമ്മുകാരനായ ശ്രീരാമകൃഷ്ണന്‍ വിമര്‍ശിക്കുന്നത് രാഷ്‌ട്രീയമായി ശരിയായ നിലപാടല്ലെന്നും ഒരു വിഭാഗം വാദിക്കുന്നു. 34 വര്‍ഷത്തെ സിപിഎം ഭരണം പൊളിക്കുകയും സിപിഎമ്മിനെ ബംഗാളില്‍ ഇല്ലാതാക്കുകയും ചെയ്ത ഏകാധിപതിയായ മമതയോട് എന്തിനാണ് ശ്രീരാമകൃഷ്ണന്‍ ഐക്യപ്പെടുന്നതെന്നും ചില പാര്‍ട്ടി അനുഭാവികള്‍ ചോദിക്കുന്നുണ്ട്.