• Fri. Sep 18th, 2026

24×7 Live News

Apdin News

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

Byadmin

Sep 18, 2026


പത്തനംതിട്ട ; എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് വാഹനാപകടത്തിന് പരിക്ക് . അദ്ദേഹം സഞ്ചരിച്ച വാഹനം പത്തനംതിട്ട എം.സി റോഡിൽ പന്തളം കുരമ്പാല അമൃത സ്കൂൾ ജംഗ്ഷനിൽ വെച്ച് ടെമ്പോ വാനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

അപകടത്തിൽ സുകുമാരൻ നായരുടെ മൂക്കിനാണ് പരുക്കേറ്റത്. അപകടം നടന്നയുടൻ പ്രദേശത്തുണ്ടായിരുന്ന എൻ.എസ്.എസ് പ്രവർത്തകരും ജീവനക്കാരും ചേർന്ന് അദ്ദേഹത്തെ മറ്റൊരു വാഹനത്തിൽ പന്തളം എൻ.എസ്.എസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചു. മൂക്കിന് നേരിയ തോതിൽ രക്തസ്രാവമുണ്ടായെങ്കിലും പരുക്ക് ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന ജീവനക്കാരും ഡ്രൈവറും അപകടത്തിൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കാറുമായി കൂട്ടിയിടിച്ച ടെമ്പോ വാനിലുണ്ടായിരുന്നവർക്കും പരുക്കുകളില്ല.

ചടങ്ങിൽ പങ്കെടുത്ത ശേഷം ചങ്ങനാശ്ശേരിയിലേക്ക് മടങ്ങുന്ന വഴിയാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ഒരു വശത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു.നേരത്തെ വീണ് തുടയെല്ലിന് പരുക്കേറ്റ് ദീർഘനാൾ വിശ്രമത്തിലായിരുന്ന അദ്ദേഹം അടുത്തകാലത്താണ് സംഘടനാ പ്രവർത്തനങ്ങളിൽ വീണ്ടും സജീവമായത്.

 



By admin