
രാംപൂർ ; ഉത്തർപ്രദേശിലെ രാംപൂർ ജില്ലയിലെ സിആർപിഎഫ് ക്യാമ്പ് ആക്രമണത്തിലെ പ്രതിയും,ലഷ്കർ ഭീകരനുമായ മുഹമ്മദ് ഷെരീഫിനെ അജ്ഞാതർ വെടിവച്ചു കൊന്നു. പൻവാഡിയയ്‌ക്ക് സമീപം വച്ച് ബൈക്കിൽ എത്തിയവർ മുഹമ്മദ് ഷെരീഫിന് നേരെ വെടിയുതിർക്കുകയായിരുന്നു . ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്‌ക്കും മരണം സംഭവിച്ചിരുന്നു.
2007 ഡിസംബർ 31 നാണ് രാംപൂരിലെ സിആർപിഎഫ് ക്യാമ്പിൽ ഭീകരർ ആക്രമണം നടത്തിയത് . ഏഴ് സിആർപിഎഫ് ജവാൻമാർ വീരമൃത്യു വരിക്കുകയും ഒരു റിക്ഷാ ഡ്രൈവർ കൊല്ലപ്പെടുകയും ചെയ്തു. അഞ്ച് പേർക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്കർ-ഇ-തൊയ്ബ ഏറ്റെടുത്തു. കേസിൽ മുഹമ്മദ് ഷെരീഫിനും മറ്റ് പ്രതികൾക്കും രാംപൂർ കോടതി വധശിക്ഷ വിധിച്ചു.
എന്നാൽ 2025 ൽ അലഹബാദ് ഹൈക്കോടതി ഇയാളെ കുറ്റവിമുക്തനാക്കി. ഉത്തർപ്രദേശ് സർക്കാർ ഇതിനെതിരെ ഹർജി നൽകി. 2025-ൽ ഹൈക്കോടതി കീഴ്‌ക്കോടതിയുടെ വിധി റദ്ദാക്കി. തുടർന്ന് ആയുധ നിയമപ്രകാരം ഷെരീഫിനെ പത്ത് വർഷം തടവിന് ശിക്ഷിച്ചു. ആയുധ നിയമപ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തി പത്ത് വർഷം തടവിനും ശിക്ഷിച്ചു. ഇതിനുമുമ്പ്, ഷെരീഫ് ഏകദേശം 17 വർഷം ജയിലിൽ കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ 2025 നവംബറിൽ ഷെരീഫ് ജയിൽ മോചിതനായി .