• Wed. Nov 11th, 2026

24×7 Live News

Apdin News

ലോകകപ്പിൽ അവൻ ടീമിൽ ഉണ്ടാവുന്നത് ഇന്ത്യക്ക് ഗുണം ചെയ്യും: മുൻ ഇന്ത്യൻ താരം

Byadmin

Nov 11, 2026


2027ലെ ഐസിസി ഏകദിന ലോകകപ്പ് നടക്കുന്ന സൗത്ത് ആഫ്രിക്കയിലെ സാഹചര്യങ്ങളിൽ ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്താൻ ഗുർണൂർ ബ്രാറിന് സാധിക്കുമെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ.

“ഇന്ത്യൻ സെലക്ടർമാരും ടീം മാനേജ്മെന്റ് കൂടുതൽ വേഗത്തിലും ബൗൺസിലും പന്തെറിയാൻ കഴിയുന്ന ഫാസ്റ്റ് ബൗളർമാരെയാണ് ഇപ്പോൾ പരിഗണിക്കുന്നത്. നിലവിൽ മികച്ച പ്രകടനം നടത്തുന്ന രണ്ട് പേസർമാർ ടീമിൽ ഉണ്ട്. ഗുർണൂർ ബ്രാർ മികച്ച ബൗളറാണ്. മധ്യ ഓവറുകളിൽ വിക്കറ്റുകൾ വീഴ്ത്താനും എതിരാളികളെ സമ്മർദ്ദത്തിലാക്കാനും അദ്ദേഹത്തിന് സാധിക്കും.

സെലക്ടർമാരും ടീം മാനേജ്മെന്റ് ആഗ്രഹിക്കുന്നതും ഇത്തരം ബൗളർമാരെയാണ്. സൗത്ത് ആഫ്രിക്കയിലെ സാഹചര്യങ്ങളിൽ കൂടുതൽ വേഗത്തിലും ബൗൺസിലും പന്തെറിയാൻ കഴിയുന്ന താരങ്ങൾ ഇന്ത്യക്ക് ഗുണം ചെയ്യും” ഇർഫാൻ പത്താൻ ക്രിക് ഇൻഫോയിലൂടെ പറഞ്ഞു.

ന്യൂസിലാൻഡിനെതിരെയുള്ള രണ്ടാം എകദിനത്തിൽ ഇന്ത്യക്ക് വേണ്ടി നാല് വിക്കറ്റുകൾ നേടിയാണ് ഗുർനൂർ ബ്രാർ തിളങ്ങിയത്. 10 ഓവറിൽ രണ്ട് മെയ്ഡൻ അടക്കം 30 റൺസ് വിട്ടുനൽകിയാണ് താരം നാല് വിക്കറ്റുകൾ സ്വന്തമാക്കിയത്.

ഏകദിനത്തിൽ ന്യൂസിലാൻഡിൽ കിവികൾക്കെതിരെയുള്ള ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച മൂന്നാമത്തെ ബൗളിംഗ് പ്രകടനമാണ് ഇത്. 2019ൽ 39 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ നേടിയ കുൽദീപ് യാദവിനെയാണ് ബ്രാർ മറികടന്നത്.







By admin