• Thu. Aug 27th, 2026

24×7 Live News

Apdin News

ഐഐടി മദ്രാസില്‍ നിന്നും ബിരുദം നേടിയ വിദ്യാര്‍ത്ഥിനി രാഹുല്‍ ഗാന്ധിയുടെ നുണകള്‍ പൊളിച്ചടക്കുന്നു..ജൂഠ് കി ഗൂഞ്ച് സൂപ്പര്‍ ഹിറ്റ്

Byadmin

Aug 27, 2026


ചെന്നൈ: ഐഐടിയില്‍ നിന്നും ബിരുദം നേടിയ പെണ്‍കുട്ടി രാഹുല്‍ ഗാന്ധിക്കെതിരെ വെബ്സൈറ്റ് നിര്‍മ്മിച്ച് ആഞ്ഞടിക്കാന്‍ രംഗത്ത്. വിദ്യാര്‍ത്ഥികളുടെ ശബ്ദം എന്ന പേരില്‍ രാഹുല്‍ ഗാന്ധി ആരംഭിച്ച ഛത്രോംഗി ഗൂഞ്ചിനെ പരിഹസിച്ച് ജൂഠ് കി ഗൂഞ്ച് (നുണകളുടെ മുഴക്കം)(https://jhoothkigoonj.com/) (എന്നപേരില്‍ രാഹുല്‍ ഗാന്ധിയുടെ കള്ളക്കഥകള്‍ പൊളിക്കാന്‍ ഈ പെണ്‍കുട്ടി ഒരു വെബ് സൈറ്റ് തന്നെ ആരംഭിച്ചിരിക്കുകയാണ്. ജൂഠ് കി ഗൂഞ്ച് വെബ് സൈറ്റ് കാണാം. 

ഇതില്‍ ഛത്രോം കി ഗൂഞ്ച് എന്ന പേരില്‍ രാഹുല്‍ ഗാന്ധി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തുന്ന പരിപാടികളില്‍ രാഹുല്‍ ഗാന്ധി മുഴക്കിയ 40 പ്രസ്താവനകളില്‍ 29 എണ്ണം നുണകള്‍ ആണെങ്കില്‍ 11 എണ്ണം വഴിതെറ്റിക്കുന്ന പ്രസ്താവനകളാണെന്നും പെണ്‍കുട്ടി കൃത്യമായി കണ്ടെത്തിയിരിക്കുന്നു. ഇതേക്കുറിച്ച് വിശദമായ വിവരങ്ങള്‍ വെബ്സൈറ്റിലുണ്ട്.

“രാജ്യത്തെ ജനങ്ങൾ സത്യം അറിയട്ടെ എന്ന് കരുതിയാണ് ഞാൻ ഈ വെബ്‌സൈറ്റ് സൃഷ്ടിച്ചത്, എനിക്ക് ഒരു രാഷ്‌ട്രീയ അജണ്ടയുമില്ല, ഞാൻ ഒരു രാഷ്‌ട്രീയ പാർട്ടിയിലും ഉൾപ്പെടുന്നില്ല, നമ്മുടെ രാജ്യത്തെ ജനങ്ങളോട് നുണകൾ പറഞ്ഞുകൊണ്ട് നമ്മുടെ രാജ്യത്തെ അപകീർത്തിപ്പെടുത്തുന്ന ആളുകളെ മാത്രമേ ഞാൻ എതിർക്കുന്നുള്ളൂ”- പെണ്‍കുട്ടി പറയുന്നു.

“രാഹുൽ ഗാന്ധി ജിയോട് എനിക്ക് ഒരു ചോദ്യമുണ്ട്. താങ്കള്‍ ഈയിടെ മഹാരാഷ്‌ട്രയില്‍ നടത്തിയ സമ്മേളനത്തില്‍ പിതൃമേധാവിത്വം തകര്‍ക്കണം (Smashing patriarchy) എന്ന് ആഹ്വാനം ചെയ്തിരുന്നല്ലോ. അത് എന്താണ്? ഹിന്ദുമതത്തിനുള്ളിലെ പിതൃമേധാവിത്വം മാത്രമാണോ തകര്‍ക്കേണ്ടത്? മറ്റ് മതങ്ങളിലെ പിതൃമേധാവിത്വം തകര്‍ക്കേണ്ടതില്ലേ? ശരീരമാസകലം ബൂര്‍ഖ മൂടിയ പെണ്‍കുട്ടികളെ മോചിപ്പിക്കേണ്ടെ? നിഷ്കരുണം പുരുഷന്മാരാല്‍ മൊഴിചൊല്ലപ്പെടുന്ന പെണ്‍കുട്ടികളെ രക്ഷിയ്‌ക്കേണ്ടതില്ലേ? പള്ളിയില്‍ പോകാന്‍ പോലും കഴിയാത്തത്രയും സ്വാതന്ത്ര്യമില്ലാത്ത അന്തരീക്ഷത്തില്‍ വളരുന്ന പെണ്‍കുട്ടികളെ മോചിപ്പിക്കേണ്ടേ?- പെണ്‍കുട്ടി ചോദിക്കുന്നു.

ശരിയും തെറ്റും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാനാകാത്ത രാഹുല്‍ ഗാന്ധിയാണ് രാജ്യത്തിന്റെ പിതൃമേധാവി. ജന്തർ മന്തറിൽ നിന്ന് പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുകൊണ്ട് ഒരാൾ ജെൻ‌സീ ആകില്ല, വിപ്ലവകാരികളാകില്ല.- പെണ്‍കുട്ടി പറയുന്നു.



By admin