• Sun. Aug 23rd, 2026

24×7 Live News

Apdin News

ഒഡിഷ തീരത്ത് മുങ്ങിയ കപ്പലിലെ 22 പേരെ ഇനിയും കണ്ടെത്താനായില്ല, തെരച്ചില്‍ തുടരുന്നു

Byadmin

Aug 23, 2026


ഭുവനേശ്വര്‍: ഇന്ത്യയുടെ കിഴക്കന്‍ തീരത്ത് മുങ്ങിയ പനാമ പതാകയുള്ള ചരക്ക് കപ്പലിലെ ജീവനക്കാര്‍ക്കായി ഞായറാഴ്ചയും തെരച്ചില്‍ തുടര്‍ന്നു. 22 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. വെള്ളിയാഴ്ച മുങ്ങിയ ഓഷ്യന്‍ വിന്നര്‍ എന്ന കപ്പലില്‍ 24 ജീവനക്കാരുണ്ടായിരുന്നു. ശനിയാഴ്ച രണ്ട് ചൈനീസ് പൗരന്മാരെ രക്ഷപ്പെടുത്തി. 18 ചൈനീസ് പൗരന്മാരെയും മൂന്ന് മ്യാന്‍മര്‍ പൗരന്മാരെയു ഒരു ബംഗ്ലാദേശിയെയുമാണ് ഇനി കണ്ടെത്താനുള്ളത്. തെരച്ചിലിനായി മൂന്ന് കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ട്.
കപ്പല്‍ ഒഡീഷ തീരത്ത് നിന്ന് ഏകദേശം 240 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് ചരിയാന്‍ തുടങ്ങിയത്. എട്ട് മിനിറ്റിനുള്ളില്‍ മുങ്ങിയതായും ഇതോടെ ജീവനക്കാര്‍ക്ക് കപ്പല്‍ ഉപേക്ഷിക്കേണ്ടി വന്നതായും രക്ഷപ്പെട്ട ചൈനീസ് നാവികര്‍ പറഞ്ഞതായി ഇന്ത്യയുടെ മാരിടൈം അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ ജനറല്‍ ശ്യാം ജഗന്നാഥന്‍ അറിയിച്ചു.
കപ്പല്‍ ഒഡിഷയിലെ പാരദീപ് തുറമുഖത്ത് നിന്ന് സിംഗപ്പൂരിലേക്ക് ഇരുമ്പയിര് കൊണ്ടുപോകുകയായിരുന്നു.

 



By admin