• Sat. Aug 15th, 2026

24×7 Live News

Apdin News

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

Byadmin

Aug 15, 2026


തിരുവനന്തപുരം:ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി. ഈ മാസം 21ന് നടത്താനിരുന്ന പരീക്ഷ സെപ്തംബര്‍ ഒന്നാം തീയതിയിലേക്കാണ് മാറ്റിയത്.

പരീക്ഷ മാറ്റിവയ്‌ക്കണമെന്ന് നേരത്തെ ആവശ്യം ഉയര്‍ന്നിരുന്നു.സ്‌കൂളുകളിലെ ഓണാഘോഷ ദിവസം പരീക്ഷ നടത്തുന്നതില്‍ വിദ്യാര്‍ഥികളും അധ്യാപകരും പരാതി ഉന്നയിച്ചിരുന്നു.

21 ന് നടക്കുന്ന ഓണാഘോഷത്തിന് ശേഷം സ്‌കൂളുകള്‍ അടയ്‌ക്കും. ആഗസ്റ്റ് 31 ന് ഓണാവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കും.



By admin