• Thu. Aug 20th, 2026

24×7 Live News

Apdin News

കല്യാണ ദിവസം വീട്ടിലെത്തിയ യുവതിക്ക് ദേഹാസ്വാസ്ഥ്യം, കര്‍ത്തവ്യം മറക്കാതെ ഡോക്ടറായ നവവധു

Byadmin

Aug 20, 2026


കണ്ണൂര്‍: സ്വന്തം കല്യാണ ദിവസം വീട്ടിലെത്തിയ യുവതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ ഡോക്ടറായ നവവധു ഡോ ഷിറിന്‍ സുബൈര്‍ കര്‍ത്തവ്യം മറന്നില്ല.വിവാഹ ചടങ്ങുകള്‍ക്കിടയിലും നവവധു യുവതിക്ക് ചികിത്സ നല്‍കി.പാനൂരില്‍ ആണ് സംഭവം.

പാനൂരിലെ പി കെ സുബൈര്‍, നഗരസഭ കൗണ്‍സിലറായ ഷമീന സുബൈര്‍ ദമ്പതികളുടെ മകളാണ് ഡോ ഷിറിന്‍ സുബൈര്‍.വിവാഹ ചടങ്ങുകള്‍ക്കിടെ യുവതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത് കണ്ട നവവധു മറ്റൊന്നും ആലോചിക്കാതെ യുവതിയെ പരിശോധിക്കുകയും ആവശ്യമായ പരിചരണവും നിര്‍ദേശങ്ങളും നല്‍കുകയും ചെയ്യുകയായിരുന്നു.

ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തിലും ഡോക്ടറെന്ന നിലയിലെ ഉത്തരവാദിത്വം നിറവേറ്റിയ നവവധുവിനെ ബന്ധുക്കളുും സുഹൃത്തുക്കളും പ്രശംസിച്ചു. ഡോ. ഷിറിന്‍ സുബൈറിന്റെ മാതൃകാപരമായ ഇടപെടല്‍ സമൂഹമാധ്യമങ്ങളിലും കൈയടി നേടി.

 



By admin