തിരുവനന്തപുരം: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ. സ്ത്രീകൾ വീടുകളിൽ അടങ്ങിയൊതുങ്ങി കഴിയേണ്ടവരാണെന്ന വാദം പുരോഗമന കേരളത്തിന് യോജിച്ചതല്ലെന്നും ഇസ്ലാമിക ചരിത്രത്തെപോലും വളച്ചൊടിക്കുന്ന ഇത്തരം പരാമർശങ്ങളെ അംഗീകരിക്കാനാകില്ലെന്നും തിരുവനന്തപുരത്ത് നടന്ന അദ്ദേഹം പറഞ്ഞു. ശക്തിയായ എതിർപ്പാണ് ഇത്തരം പ്രസ്താവനകളോടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നും പെണ്ണുങ്ങൾ വീടുകളിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നാണ് ഖുറാൻ പറയുന്നതെന്ന കാന്തപുരത്തിന്റെ പ്രസ്താവനയോട് തങ്ങൾക്ക് ഒരു യോജിപ്പുമില്ല. 19-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യമാണ് 21-ാം നൂറ്റാണ്ടിൽ പറയുന്നത്. സ്ത്രീകൾ ജീവിതത്തിന്റെ മുഖ്യധാരയിൽ എല്ലാ കാര്യത്തിലും പങ്കെടുത്ത് ജീവിക്കേണ്ടവരാണെന്നുള്ള പുരോഗമന നിലപാടാണ് യുഡിഎഫിനുള്ളത്. ഇസ്ലാമിക ചരിത്രവും അങ്ങനെയാണ് പറയുന്നത്.
പ്രവാചകന്റെ ആദ്യ ഭാര്യയായിരുന്ന ഖദീജ വലിയൊരു വ്യാപാരിയായിരുന്നു. പ്രവാചകന്റെ മറ്റൊരു ഭാര്യ ഐഷ സർവ സൈന്യാധിപയായി യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്.- മുഖ്യമന്ത്രി പറഞ്ഞു. ഇസ്‌ലാമിക ചരിത്രത്തിൽ പറയുന്ന ബിൽകിസ് രാജ്ഞി, രാജ്ഞിയായിരുന്നു. ഖലീഫാ ഉമറിന്റെ രാജസദസിൽ മഹർ കുറയ്‌ക്കാൻ തീരുമാനമെടുത്തപ്പോൾ ഒരു സ്ത്രീയാണ് അതിനെ ചോദ്യം ചെയ്തതെന്ന് ചരിത്രത്തിലുണ്ട്. സ്ത്രീ പറഞ്ഞതാണ് ശരിയെന്നാണ് അദ്ദേഹം പറഞ്ഞത്. രാജസദസ്സിൽ പോലും സ്ത്രീകളുണ്ടായിരുന്നു. – വി ഡി സതീശൻ പറഞ്ഞു.