• Sat. Sep 12th, 2026

24×7 Live News

Apdin News

കിരീടം സഫയറിന്; കെസിഎ പിങ്ക് വനിതാ ട്വന്റി 20 ഫൈനലില്‍ എമറാള്‍ഡിനെതിരെ 28 റണ്‍സിന്റെ വിജയം

Byadmin

Sep 12, 2026


തിരുവനന്തപുരം: കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചാമ്പ്യന്‍ഷിപ്പില്‍ സഫയര്‍ ചാമ്പ്യന്മാര്‍. ഫൈനലില്‍ എമറാള്‍ഡിനെ 28 റണ്‍സിന് തോല്‍പ്പിച്ചാണ് സഫയര്‍ കിരീടം ഉയര്‍ത്തിയത്. ആദ്യം ബാറ്റ് ചെയ്ത സഫയര്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ എമറാള്‍ഡിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് മാത്രമാണ് നേടാനായത്. 48 പന്തുകളില്‍ നിന്ന് എട്ട് ഫോറും ഒരു സിക്‌സുമടക്കം 64 റണ്‍സെടുത്ത ഇ.ബി. വിസ്മയയുടെ പ്രകടനമാണ് സഫയറിന് പൊരുതാവുന്ന ടോട്ടലിന് അടിത്തറയായത്. വിസ്മയ ഫൈനലിന്റെ താരമായി. അന്‍സു സുനിലാണ് ‘ടൂര്‍ണമെന്റിലെ താരം’. അന്‍സു തന്നെയാണ് ടൂര്‍ണമെന്റിലെ മികച്ച ബാറ്റര്‍. ബൗളര്‍ ഇഷിത ഷാനിയും.



By admin