• Sat. Sep 12th, 2026

24×7 Live News

Apdin News

യുവസൈനികന്‍ രാഹുല്‍ രാജീവ് ഇനി ജീവിക്കുക 7 പേരിലൂടെ, അവയവങ്ങള്‍ ദാനം ചെയ്തു

Byadmin

Sep 12, 2026



കൊല്ലം: കല്ലുവാതുക്കല്‍ സ്വദേശിയായ യുവസൈനികന്‍ രാഹുല്‍ രാജീവ്(30)ന്റെ അവയവങ്ങള്‍ ഏഴ് പേര്‍ക്ക് പുതുജീവന്‍ പകരും.ഏറെ കാലമായി ഹിമാചല്‍പ്രദേശില്‍ ജോലി ചെയ്തിരുന്ന രാഹുല്‍ അടുത്തിടെയാണ് നാട്ടിലെത്തിയത്.

ബുധനാഴ്ചയാണ് രാഹുലിനെ തിരുവനന്തപുരം ഈഞ്ചക്കല്ലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു. നേരത്തെ മരണാനന്തര അവയവദാനത്തിനായി രജിസ്റ്റര്‍ ചെയ്തിരുന്നു.

തീരാ വേദനയിലും അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം തീരുമാനിച്ചു. വൃക്കകള്‍, ഹൃദയ വാല്‍വ്, കരള്‍, ചര്‍മം, കോര്‍ണിയ എന്നിങ്ങനെ ആറ് അവയവങ്ങളാണ് ദാനം ചെയ്തത്.

വൃക്കകള്‍ പുഷ്പഗിരി മെഡിക്കല്‍ കോളേജിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് നല്‍കും. കരള്‍ കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ള രോഗിക്ക് നല്കും.ഹൃദയവാല്‍വുകള്‍ ശ്രീചിത്ര ആശുപത്രിയിലേക്കാണ് നല്‍കിയത്.ചര്‍മ്മം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നല്‍കും. നേത്രപടലങ്ങള്‍ തിരുവനന്തപുരം കണ്ണാശുപത്രിക്കാണ് നല്‍കിയത്.

 

 

By admin