
തിരുവനന്തപുരം: സംസ്ഥാനത്തെ കുഴല്‍ക്കിണര്‍, ട്യൂബ് വെല്‍, ഫില്‍ട്ടര്‍ പോയിന്റ്, ഹാന്‍ഡ് ബോര്‍ തുടങ്ങിയവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്കും ഏജന്‍സികള്‍ക്കും നിര്‍മാണത്തിന് ഉപയോഗിക്കുന്ന റിഗുകള്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി.
ഭൂജല വകുപ്പ് ജില്ലാ ഓഫീസുകളില്‍ റിഗുകളും ഏജന്‍സികളും നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്ത് വര്‍ഷാവര്‍ഷം പുതുക്കണം. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ഏജന്‍സി റിഗ് ഡ്രില്ലിങ് പ്രവര്‍ത്തി നടത്തിയാല്‍ ഒരു ലക്ഷം രൂപ പിഴ ഈടാക്കും. തിരുവനന്തപുരം ജില്ലയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ റിഗുകളും അവ പ്രവര്‍ത്തിപ്പിക്കുന്ന ഏജന്‍സി / വ്യക്തികള്‍ ഭൂജല വകുപ്പില്‍ രജിസ്‌ട്രേഷന്‍ നടത്തി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും കൈപ്പറ്റി മാത്രമേ ഡ്രില്ലിങ് പ്രവര്‍ത്തി നടത്താന്‍ പാടുള്ളൂ എന്ന് ഭൂജല ജില്ലാ ഓഫീസര്‍ അറിയിച്ചു.