• Mon. Aug 10th, 2026

24×7 Live News

Apdin News

കേരളം ബില്‍ ഇന്ന് ലോക് സഭയില്‍; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ബില്‍ അവതരിപ്പിക്കും

Byadmin

Aug 10, 2026


ന്യൂദല്‍ഹി: കേരളത്തിന്റെ ഔദ്യോഗിക നാമം കേരളം എന്നാക്കുന്നതിനുള്ള ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ബില്‍ അവതരിപ്പിക്കും എന്നാണ് ലോക്സഭാ കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സംസ്ഥാനത്തിന്റെ ഔദ്യോഗി ക നാമം കേരളയില്‍ നിന്ന് കേരളം എന്നാക്കിയതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്.

ഭരണഘടനയിലെ മൂന്നാം അനുച്ഛേദത്തിലെ വ്യവസ്ഥപ്രകാരം കേരള നിയമസഭയുടെ അഭിപ്രായത്തിനായി ബില്‍ രാഷ്‌ട്രപതി അയച്ചിരുന്നു. തുടര്‍ന്ന് 2024 ജൂണ്‍ 24ന് ഏകകണ്ഠമായി രാഷ്‌ട്രപതി അയച്ച കരട് ബില്ലിന്റെ എല്ലാ വ്യവസ്ഥകളും നിയമസഭ അംഗീകരിച്ചു. തുടര്‍ന്നാണ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ രാഷ്‌ട്രപതി അംഗീകാരം നല്‍കിയത്.

കേരള എന്നത് കേരളം എന്നാക്കി പേര് മാറ്റണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ബില്‍ തയാറാക്കി കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്.

 



By admin