
കൊച്ചി: കോണ്‍ഗ്രസിന്റെ ഒരു എംഎല്‍എ പൊലീസിനെ തെറികൊണ്ട് അഭിഷേകം ചെയ്യുന്ന അമ്പരപ്പിക്കുന്ന വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്. “ശമ്പളം കിട്ടിയില്ലെടാ…തെണ്ടീ നിനക്ക്” എന്നാണ് കോണ്‍ഗ്രസിന്റെ ഖദറിട്ട എംഎല്‍എ പൊലീസുകാരനോട് ചോദിക്കുന്നത്.
യൂണിഫോമിട്ട ഒരു പോലീസ് ഓഫീസറെ പട്ടാപ്പകൽ തെറി വിളിക്കുന്ന ഖദറിട്ട നാറിയെ കണ്ടോ? കേരള മുഖ്യന്റെ @vdsatheesan ഉറ്റ അനുനായിയും കോൺഗ്രസ്സ് നേതാവും, പപ്പുവിന്റ MLA യുമാണ്. കൊങ്ങി കുഴലൂത്ത് മാധ്യമങ്ങളായ മാതൃഭൂമി, മനോരമ, ഏഷ്യാനെറ്റ്, 24 തുടങ്ങിയവരൊന്നും ഇത് ജനങ്ങളെ കാണിക്കില്ല. തുവെള്ള… pic.twitter.com/m7KpgrAwn5
— Rightwave Bharat (@RightwaveBharat) November 17, 2026
മീഡിയവണ്‍ ചാനലാണ് ഈ വീഡിയോ പുറത്തുവിട്ടതെന്നത് അത്ഭുതപ്പെടുത്തുന്നു. കാരണം മുസ്ലിംലീഗ് ഭരിയ്ക്കുന്ന യുഡിഎഫ് സര്‍ക്കാരിനെ താങ്ങുന്ന ചാനലായിട്ടും എന്തുകൊണ്ടാണ് മീഡിയ വണ്‍ ഈ ദൃശ്യം പുറത്തുവിട്ടതെന്നത് അത്ഭുതമാണ്. ഒരു പക്ഷെ ആ കോണ്‍ഗ്രസ് എംഎല്‍എയും മീഡിയ വണ്‍ ചാനലും തമ്മില്‍ ശത്രുത ഉണ്ടായിരിക്കാമെന്ന് കരുതുന്നു.
കേരളം ഭരിയ്ക്കുന്ന പാര്‍ട്ടിയുടെ എംഎല്‍എ ആയതിനാലാണ് ഈ ധിക്കാരം. നിറയെ ജനങ്ങള്‍ കൂടിനില്ക്കുന്നിടത്ത് വെച്ചാണ് എംഎല്‍എയുടെ ഈ അധികപ്രസംഗം. മുഖ്യമന്ത്രി വി.ഡി. സതീശന്റെ അടുത്ത അനുയായി ആണ് എന്നതാണ് ഈ എംഎല്‍എയുടെ ധിക്കാരത്തിന് കാരണമായി പറയപ്പെടുന്നത്.
പൊലീസുകാരന് ശമ്പളം നല്‍കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസില്‍ നിന്നല്ല ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണെന്ന അടിസ്ഥാന ധാരണ പോലുമില്ലാതെയാണ് ഈ എംഎല്‍എ പ്രതികരിക്കുന്നത്.