• Wed. Apr 15th, 2026

24×7 Live News

Apdin News

കോളേജ് അധികൃതർക്കെതിരെ കർശന നടപടിയെടുക്കണം; ആരോഗ്യ സർവകലാശാല വിസിക്ക് നിർദ്ദേശം നൽകി ഗവർണർ

Byadmin

Apr 15, 2026


തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് കാരണമായ കോളേജ് അധികൃതർക്കെതിരെ കർശന നടപടിയെടുക്കാൻ നിർദ്ദേശിച്ച് ഗവർണർ. ആരോഗ്യ സർവകലാശാല വി സി മോഹനൻ കുന്നുമ്മലിനാണ് നിർദ്ദേശം നൽകിയത്.

അതേസമയം വി സി മോഹനൻ കുന്നുമ്മൽ ഗവർണറുമായി കൂടിക്കാഴ്ച നടത്തുകയും പ്രാഥമിക റിപ്പോർട്ട് നൽകുകയും ചെയ്തു. ആരോഗ്യ സർവകലാശാല അന്വേഷണസമിതി നാളെ കോളേജിൽ തെളിവെടുപ്പ് നടത്തും. വിദ്യാർഥികളുടെ മൊഴി എടുക്കും. സർവകലാശാല ഗവേർണിങ് കൗൺസിൽ അംഗം മേജർ ജനറൽ അജിത് നീലകണ്ഠൻ ആണ് അന്വേഷണ സംഘ തലവൻ.

അതേസമയം, നിതിന്റെ മരണത്തിൽ പ്രതികളായ ഡോ. റാമിനെയും ഡോ. സംഗീതയെയും പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതികൾ ഒളിവിലാണ് എന്നാണ് വിവരം. ഇവർ മുൻ‌കൂർ ജാമ്യത്തിനായി ശ്രമങ്ങൾ ആരംഭിച്ചു എന്നാണ് വിവരം. ഇരുവരെയും കണ്ടെത്തണണം എന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധമാണ് വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അറസ്റ്റ് മാത്രമല്ല, ഡോ. റാമിനെ പുറത്താക്കണം എന്നത് കൂടിയാണ് വിദ്യാർത്ഥികളുടെ ആവശ്യം. അതുവരെ സമരം തുടരും എന്നതാണ് വിദ്യാർത്ഥികളുടെ നിലപാട്.

ഏപ്രിൽ പത്തിനാണ് കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ നിതിൻ രാജ് കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിക്കുന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ മകൻ ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം അവകാശപ്പെട്ടത്. അവസാനമായി നിധിനെ ഫോണിൽ ബന്ധപ്പെടുമ്പോഴും അത്തരത്തിൽ എന്തെങ്കിലും പ്രശ്നമുള്ളതായി പറഞ്ഞിരുന്നില്ലെന്നും ഗുരുതരമായ ജാതി അധിക്ഷേപത്തിന് മകൻ ഇരയായെന്നും കുടുംബം പറഞ്ഞു.

അതിനുപിന്നാലെയാണ് ഡോ. എം കെ റാമിനും സംഗീതാ നമ്പ്യാർക്കുമെതിരെ ഗുരുതര വെളിപ്പെടുത്തലുകളുളള നിതിന്റെ ശബ്ദരേഖ ഉൾപ്പെടെ പുറത്തുവന്നത്. തുടർന്ന് കോളേജിലെ നിരവധി വിദ്യാർത്ഥികളും റാമിനെതിരെ രംഗത്തെത്തി.



By admin