തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജില്‍ ആത്മഹത്യ ചെയ്ത നിതിന്‍ രാജിന്റെ കൊറ്റാമലയിലെ വീട്ടിലെത്തി ബിജെപി പട്ടികജാതി മോര്‍ച്ച ദേശീയ ജനറല്‍ സെക്രട്ടറി മഹന്ത് ശംഭു തുണ്ടിയ എംഎല്‍എ കുടുംബത്തെ ആശ്വസിപ്പിച്ചു. ദേശീയ പട്ടികജാതി കമ്മിഷന്‍ ചെയര്‍മാനെ അദ്ദേഹം വിളിക്കുകയും അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് കമ്മിഷന്‍ ചെയര്‍മാന്‍ ഉറപ്പ് നല്‍കിയ കാര്യം കുടുംബത്തെ അറിയിക്കുകയും ചെയ്തു. ദേശീയ പട്ടികജാതി കമ്മിഷന്‍ വഴി കുടുംബത്തിന് വേണ്ട എല്ലാ സഹായവും ലഭ്യമാക്കുമെന്നും മഹന്ത് ശംഭുനാഥ് തുണ്ടിയ പറഞ്ഞു.
ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ് കൊടുത്ത പരാതിയിലാണ് അതിവേഗ നടപടി കമ്മിഷന്‍ സ്വീകരിച്ചത്. ബിജെപി പട്ടികജാതി മോര്‍ച്ച ദേശീയ സെക്രട്ടറി എസ്. കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വപ്‌നജിത്, ബി. ബബുല്‍ദേവ്, ബിജെപി ജില്ലാ സെക്രട്ടറി പ്രശാന്ത്, മോര്‍ച്ച ജില്ലാ പ്രസിഡന്റ് അനീഷ് കരിക്കകം എന്നിവരും ഒപ്പമുണ്ടായിരുന്നു.