• Tue. Oct 20th, 2026

24×7 Live News

Apdin News

കോഴിക്കോട് ടിവി പൊട്ടിത്തെറിച്ച് തീപ്പിടിത്തത്തില്‍ വീടിന് നാശനഷ്ടം

Byadmin

Oct 20, 2026


കോഴിക്കോട്:പയ്യോളിയില്‍ ടിവി പൊട്ടിത്തെറിച്ച് തീപ്പിടിത്തത്തില്‍ വീടിന് നാശനഷ്ടം.തുറയൂരിലെ പയ്യോളി എരുവോട്ട് വയലില്‍ താമസിക്കുന്ന മീനാക്ഷിയുടെ വീട്ടിലാണ് സംഭവം.

മീനാക്ഷി തനിച്ചാണ് ഈ വീട്ടില്‍ താമസിക്കുന്നത്. വൈകിട്ട് ടിവി സ്വിച്ച് ഓണ്‍ ചെയ്തപ്പോള്‍ പുക ഉയരുകയായിരുന്നു. ഉടന്‍ തന്നെ ഓഫ് ചെയ്ത് പിന്‍ ഊരി.അയല്‍ വീട്ടില്‍ താമസിക്കുന്നവരെ വിളിച്ച് വിവരം പറയുമ്പോഴേക്കും രണ്ട് തവണ വലിയ ശബ്ദത്തോടെ ടിവി പൊട്ടിത്തെറിച്ചു.

തീ പടരുകയും ചെയ്തു. വിവരമറിഞ്ഞ് അഗ്‌നിരക്ഷാ സേന സ്ഥലത്ത് എത്തുമ്പോഴേക്കും നാട്ടുകാര്‍ തീ നിയന്ത്രണവിധേയമാക്കി. സ്ഫോടനത്തിന്റെ ആഘാതത്തില്‍ വീടിന്റെ ചുമരുകളില്‍ വിള്ളല്‍ വീണു. മറ്റ് സാധനസാമഗ്രികളും നശിച്ചു.

 

By admin