
കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ സുരക്ഷാ നിയന്ത്രണങ്ങള്‍ ലംഘിച്ച് കടലിലിറങ്ങിയത് തടയാന്‍ ശ്രമിച്ച ലൈഫ് ഗാര്‍ഡുകളെ ആക്രമിച്ച സംഭവത്തില്‍ കര്‍ണാടക സ്വദേശികളായ രണ്ട് പേര്‍ പിടിയില്‍. ഖലീം പാഷ (36), മുഹമ്മദ് റയാന്‍ (19) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം വൈകിട്ട് ആയിരുന്നു കേസിന് ആധാരമായ സംഭവം. കോഴിക്കോട് ബീച്ച് ഓപ്പണ്‍ സ്റ്റേജിന് സമീപം ലൈഫ് ഗാര്‍ഡുകളായ റോഷിത്തിനെയും ആദിലിനെയുമാണ് ആക്രമിച്ചത്. ഖലീം പാഷയും റയാനും ചേര്‍ന്ന് റോഷിത്തിനെ ഇടിക്കുകയും ബിയര്‍ കുപ്പി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
മര്‍ദനമേറ്റ ആദിലിന് കൈവിരലിന് പൊട്ടലുണ്ട്. കര്‍ണാടക സംഘം അപകടമുള്ള സ്ഥലത്ത് കടലില്‍ നീന്തുന്നത് രണ്ട് തവണ ലൈഫ് ഗാര്‍ഡുകള്‍ തടഞ്ഞു.ഇത് വകവയ്‌ക്കാതെ മൂന്നാം തവണയും അതേ സ്ഥലത്ത് കടലില്‍ ഇറങ്ങിയപ്പോള്‍ സമീപത്തുള്ള ഹോംഗാര്‍ഡിനെ വിളിച്ചു വരുത്തിയതിനെ തുടര്‍ന്ന് ഇവര്‍ ആക്രമിക്കുകയായിരുന്നു.