• Fri. Oct 23rd, 2026

24×7 Live News

Apdin News

കോൺഗ്രസ്പാർട്ടി നക്‌സലുകളുടെ നിയന്ത്രണത്തിലായി: മോദി

Byadmin

Oct 23, 2026



ന്യൂദൽഹി: കോൺഗ്രസ് പാർട്ടി നക്‌സലുകളുടെ നിയന്ത്രണത്തിലാണെന്നും, സ്വന്തമായി ചിന്തിക്കാനുള്ള ശേഷി പോലും കോൺഗ്രസ്സിന് നഷ്ടപ്പെട്ടുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. എൻഡിടിവിയുടെ സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു മോദി.
‘കാടുകളിൽ നാശം വിതച്ചിരുന്നവർ ഇപ്പോൾ കോൺഗ്രസിനുള്ളിൽ നുഴഞ്ഞുകയറുകയും, രാജ്യത്തെ പൂർണ്ണമായും തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്നു,’ അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ പ്രവർത്തനത്തിൽ പോരായ്‌മകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാട്ടാൻ പ്രസ്ഥാനങ്ങൾ ശ്രമിക്കുന്നത് സംവിധാനത്തിന് ഗുണകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആ പ്രസ്ഥാനങ്ങൾ യഥാർത്ഥത്തിൽ വ്യവസ്ഥിതിയിൽ മാറ്റങ്ങൾ കൊണ്ടുവരാനാണ് ആഗ്രഹിക്കുന്നത്. എന്നാൽ കോൺഗ്രസ് അത്തരം പ്രസ്ഥാനങ്ങളെപ്പോലും നശിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

‘സർക്കാരിന്റെ പോരായ്‌മകൾ തുറന്നുകാട്ടാൻ സ്വാഭാവികമായി ശ്രമിക്കുന്ന പ്രസ്ഥാനങ്ങൾ, വ്യവസ്ഥിതിയിൽ മെച്ചപ്പെടുത്തലുകൾ കൊണ്ടുവരാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ട്. എന്നാൽ കോൺഗ്രസ് അവയെപ്പോലും നശിപ്പിക്കുന്നു,’ എൻഡിടിവി വേൾഡ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു മോദി.

പ്രധാന പ്രതിപക്ഷ പാർട്ടിക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച മോദി, കോൺഗ്രസ് ഒരു ‘പരാദമായി’ മാറിയെന്നും, മറ്റാരും പുരോഗമിക്കുന്നത് അവർ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു.

‘ഭരണമാറ്റം’ ലക്ഷ്യമിട്ടുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിച്ചതിന് പ്രതിപക്ഷത്തെ വിമർശിച്ച മോദി, ‘ചിലർ’ ഭാരതത്തിൽ അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചു.

‘ലോകം ഒരു പുതിയ ക്രമത്തിനായി തിരച്ചിൽ നടത്തുമ്പോൾ, ചിലർ ഭാരതത്തിൽ അരാജകത്വം സ്വപ്നം കാണുന്നു,’ അദ്ദേഹം അഭിപ്രായപ്പെട്ടു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരോക്ഷമായി പരിഹസിച്ചുകൊണ്ട് മോദി പറഞ്ഞു, തങ്ങളുടെ ‘പരാജയപ്പെട്ട ഉൽപ്പന്നത്തെ’ അവതരിപ്പിക്കാൻ കോൺഗ്രസ് എത്രകാലം രാജ്യത്തിന്റെ താൽപ്പര്യങ്ങൾ പണയം വെക്കുമെന്ന് മനസ്സിലാക്കാൻ പ്രയാസമാണ്.

‘ലോകം വലിയ പ്രതിസന്ധികൾ നേരിടുന്ന ഈ ഘട്ടത്തിൽ, ശക്തവും ആത്മവിശ്വാസമുള്ളതുമായ ഒരു രാഷ്‌ട്രമെന്ന നിലയിൽ ഇന്ത്യയുടെ പ്രതിച്ഛായ ലോകത്തിന് മുന്നിൽ എത്തേണ്ടതുണ്ട്. എന്നാൽ ഇക്കൂട്ടർ ഭാരതത്തിന്റെ സൽപ്പേര് കളങ്കപ്പെടുത്താൻ ഉറപ്പിച്ചിരിക്കുകയാണ്. അവർ വിദേശത്ത് പോയി ഭാരതത്തെ അപകീർത്തിപ്പെടുത്തുകയും, വിദേശ ഇടപെടലുകൾക്ക് പോലും ശ്രമിക്കുകയും ചെയ്യുന്നു. തങ്ങളുടെ പരാജയപ്പെട്ട ഉൽപ്പന്നത്തെ അവതരിപ്പിക്കാൻ കോൺഗ്രസ് എത്രകാലം കൂടി രാജ്യത്തിന്റെ താൽപ്പര്യങ്ങൾ പണയം വെക്കുമെന്ന് മനസ്സിലാക്കാൻ പ്രയാസമാണ്,’ മോദി പറഞ്ഞു.

 

By admin